തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം മേയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മേയ് 25നും പ്രഖ്യാപിക്കും. അതേസമയം, എസ് എസ് എല്‍ സി പരീക്ഷ മൂല്യനിര്‍ണ്ണയത്തില്‍ രേഖകള്‍ നല്‍കാതെ നിരവധി
അധ്യാപകര്‍ വിട്ടുനിന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി. ഇവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അധ്യാപകര്‍ക്ക് അച്ചടക്കം പ്രധാനമാണെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: