സ്റ്റോക് ഹോം: വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ സ്വീഡനിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ചു. ഇരു രാഷ്ട്രങ്ങളും നയതന്ത്ര ബന്ധത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യ-സ്വീഡന് ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി അദ്ദേഹം അവരെ അറിയിച്ചു.
യൂറോപ്യന്‍ യൂണിയന് അംഗം, നോര്‍ഡിക് രാജ്യം തുടങ്ങിയ നിലകളില്‍ സ്വീഡനെ വിലമതിക്കുന്നുവെന്ന് ഡോ ജയശങ്കര്‍ പറഞ്ഞു.ഇന്ത്യയില്‍ നടക്കുന്ന പരിവര്‍ത്തനങ്ങളെ സംബന്ധിച്ച വിദേശകാര്യ മന്ത്രി ജയ്ശങ്കര് സംസാരിച്ചു.
ഈ പരിവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ ആഗോളതലത്തിലെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നുണ്ട്. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പരിവര്‍ത്തനങ്ങള്‍ക്ക് പങ്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: