മുംബൈ: തെലുങ്കാനയിലെ കരിംനഗറില്‍ ബിജെപി സംഘടിപ്പിച്ച ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന ഹിന്ദു ഏക്താ യാത്രയില്‍ പങ്കെടുക്കേണ്ടിയിരുന്ന കേരള സ്റ്റോറി താരങ്ങളുടെ വാഹനം അപകടത്തില്‍പ്പെട്ടു. അട്ടിമറിയാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഉദ്ഘാടനം ചെയ്ത് സമ്മേളനത്തില്‍ മുഖ്യാതിഥികളായി കേരള സ്റ്റോറിയിലെ നായിക ആദാ ശര്‍മ്മയും സംവിധായകന്‍ സുദീപ്തോ സെന്നും പങ്കെടുക്കേണ്ടതായിരുന്നു. വാഹനാപകടം നടന്ന ഉടനെ താരങ്ങള്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഏക് താ യാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ട്വീറ്റ് ചെയ്തിരുന്നു.
ഗുരുതരമായ പരിക്കുകളില്ലെന്നാണ് വിവരം. ‘എനിക്ക് സുഖമാണ് സുഹൃത്തുക്കളെ. ഞങ്ങളുടെ അപകടത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ കാരണം ധാരാളം സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഞങ്ങള്‍ എല്ലാവരും സുഖമായിരിക്കുന്നു. ഗൗരവമായി ഒന്നുമില്ല. വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഉത്കണ്ഠകള്‍ക്ക് നന്ദി” എന്നാണ് ആദാ ശര്‍മ്മ ട്വീറ്റ് ചെയ്തത്.
മെയ് അഞ്ചിന് റിലീസ് ചെയ്ത ദ കേരള സ്റ്റോറി വെറും 9 ദിവസങ്ങള്‍ക്കുള്ളില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. കേരളത്തെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സിനിമ നിരോധിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്ടില്‍ തിയറ്റര്‍ ഉടമകളും ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചിത്രം നിരോധിച്ചിരുന്നു. ഇതിനിതിരെ സുപ്രീംകോടതി വിശദീകരണം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: