ന്യൂദല്‍ഹി : പ്രതിരോധ ഉല്‍പ്പാദന മേഖലയില്‍ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിനായി 928 സൈനിക വസ്തുക്കളുടെ ഇറക്കുമതിക്ക് പ്രതിരോധ മന്ത്രാലയം ഘട്ടം ഘട്ടമായുള്ള നിരോധനം ഏര്‍പ്പെടുത്തി. മൊത്തം 1,238 ഇനങ്ങളടങ്ങിയ ആദ്യ മൂന്ന് പട്ടികകളുടെ തുടര്‍ച്ചയായി നാലാമത്തെ സ്വദേശിവത്കരണ പട്ടിക മന്ത്രാലയം പ്രഖ്യാപിച്ചു. 2021 ഡിസംബര്‍, 2022 മാര്‍ച്ച്, 2022 ഓഗസ്റ്റ് മാസങ്ങളിലാണ് ആദ്യ മൂന്ന് പട്ടികകള്‍ പ്രഖ്യാപിച്ചത്.
വിവിധ ഉപകരണങ്ങള്‍ ഉള്‍പ്പെടെ 928 സൈനിക ഇനങ്ങളുടെ പുതിയ പട്ടിക 2023 ഡിസംബറിനും 2029 ഡിസംബറിനുമിടയില്‍ ഘട്ടം ഘട്ടമായുള്ള ഇറക്കുമതി നിരോധനത്തിന്റെ പരിധിയിലാണ്.
നാലാമത്തെ പട്ടികയിലെ 928 ഇനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നാകും വാങ്ങുക. ഈ ഇനങ്ങള്‍ക്ക് 715 കോടി രൂപ മൂല്യമുണ്ടാകും.
നേരത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 1,238 ഇനങ്ങളില്‍ 310 എണ്ണവും ഇതിനകം സ്വദേശിവല്‍ക്കരിച്ചു കഴിഞ്ഞു.യുദ്ധവിമാനങ്ങള്‍, പരിശീലക വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, വിവിധ തരം പടക്കോപ്പുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പട്ടികയില്‍ ഉള്ള 928 ഇനങ്ങളുടെ സ്വദേശിവല്‍ക്കരണം പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ നടപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: