പാലക്കാട്: മരുസാഗര്‍ എക്സ്പ്രസ് ട്രെയിനില്‍വച്ച് യാത്രക്കാരനു കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10.50 ഓടെ ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം. വാക്കുതര്‍ക്കത്തെ തുടര്‍ന്നു സഹയാത്രികന് അസീസാണ് കുത്തിയത്.
സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ ആര്‍പിഎഫ് പിടികൂടി. ഗുരുവായൂർ സ്വദേശി സിയാദ് ആണ് പിടിയിലായത്. ഇയാളുടെ കൈയ്ക്കും പരിക്കേറ്റു. ജനറൽ കം പാർട്ടുമെൻ്റിൽ യാത്ര ചെയ്തിരുന്ന ദേവന്റെ കണ്ണിനോട് ചേര്‍ന്നാണ് കുത്തേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കമ്പി പോലുള്ള ആയുധം കൊണ്ടാണ് കുത്തിയതെന്നായിരുന്നു ദൃക്സാക്ഷികൾ പറയുന്നത്. ആക്രമിച്ചയാളെ പരിചയമില്ലെന്നാണ് ദേവൻ മൊഴി നൽകിയത്.
റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോം സിഗ്നലിന് മുന്നിലായി ട്രെയിൻ നിർത്തിയ സമയത്ത് അസീസ് ട്രെയിനിന് പു റത്തേക്കിറങ്ങി പുറത്ത് കിടന്നിരുന്ന ചില്ല് കുപ്പിയെടുത്ത് വീണ്ടും ട്രെയിനിൽ കയറി കുപ്പി പൊട്ടിച്ച് ദേവനെ കുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി ഓടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: