തിരുവനന്തപുരം: രാജ്യാന്തര നമ്പറുകളിൽ നിന്നു ലഭിക്കുന്ന അജ്ഞാത സ്പാം കോളുകളും സന്ദേശങ്ങളും സംബന്ധിച്ച് വാട്സ്ആപ്പ് ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നു കേരള പൊലീസിന്റെ മുന്നറിയിപ്പ്. നിരവധി വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇത്തരത്തില്‍ അജ്ഞാത സന്ദേശങ്ങളും കോളുകളും ലഭിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇതു സംബന്ധിച്ചുള്ള ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇന്തോനേഷ്യ (+62), വിയറ്റ്നാം (+84), മലേഷ്യ (+60), കെനിയ (+254), എത്യോപ്യ (+251) തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നമ്പറുകളിൽ നിന്നാണു കോളുകൾ വരുന്നത്. ഇത്തരം സ്പാം നമ്പറുകളിൽ നിന്നുള്ള കോളുകൾ വന്നാൽ അത് അറ്റൻഡ് ചെയ്യരുതെന്നും ആ നമ്പർ ഉടൻ ബ്ലോക്ക് ചെയ്യണമെന്നും കേരള പൊലീസ് അറിയിച്ചു.
അജ്ഞാത സന്ദേശങ്ങൾക്കൊപ്പമുള്ള ലിങ്കുകളും ക്ലിക്ക് ചെയ്യരുത്. ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്താൽ വ്യക്തിഗത വിവരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. തട്ടിപ്പുകളിൽ വീഴാതിരിക്കാൻ വാട്സ്ആപ്പ് സെറ്റിങ്സ് ശക്തമാക്കാം. വാട്സ്ആപ്പിലെ ‘Who can see’ സെറ്റിങ്സ് Contacts only ആണെന്നു ഉറപ്പുവരുത്തുക. അതുപോലെ, about, groups എന്നിവയുടെ സെറ്റിങ്സ് സ്ട്രോങ്ങ് ആക്കുക. two-factor ഓതെന്റിക്കേഷൻ കൃത്യമായി ക്രമീകരിച്ചിരിക്കുന്നു എന്നും ഉറപ്പാക്കണം. അജ്ഞാത കോളുകൾ വന്നാൽ ഉടൻ റിപ്പോർട്ട് ചെയ്ത് ബ്ലോക്ക് ചെയ്യുക. വാട്സ്ആപ്പ് പേജിന്റെ വലതു വശത്തു മുകളിലുള്ള മൂന്നു ഡോട്ടുകളിൽ നിന്നുള്ള മെനുവിൽ നിന്നു ‘more’ തെരഞ്ഞെടുത്താല്‍ അതിൽ രണ്ടാമതായി ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: