.ന്യൂദൽഹി: ബ്രസ്സല്‍സില്‍ നടക്കുന്ന ഒന്നാമത് ഇന്തോ-യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻ്റ് ടെക്നോളജി കൗൺസിൽ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര മന്ത്രിമാരായ ഡോ. എസ്. ജയശങ്കർ, പിയുഷ് ഗോയൽ, രാജീവ് ചന്ദ്രശേഖർ എന്നിവര്‍ പങ്കെടുക്കും. മൂന്നംഗ കേന്ദ്ര മന്ത്രി സഭാ പ്രതിനിധി സംഘം തിങ്കളാഴ്ച ബൽജിയത്തിലേക്ക് യാത്ര തിരിക്കും.
മെയ് 16ന് ബ്രസ്സൽസി ലാണ് സമ്മേളനം. വ്യാപാര, സാങ്കേതിക, സുരക്ഷാ മേഖലകളിൽ ഇന്ത്യയും യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂറോപ്യൻ കമ്മിഷൻ പ്രസിഡൻ്റ് ഉർസുല വോൺ ദ് ലെയർ എന്നിവർ സംയുക്തമായി 2022 ഏപ്രിലിൽ രൂപം കൊടുത്തതാണ് ഇന്തോ-ഇയു ട്രേഡ് ആൻറ് ടെക്നോളജി കൗൺസിൽ .
ബ്രസ്സൽസ് സമ്മേളനത്തിന്റെ ഡിജിറ്റൽ ഗവർണൻസ് ആൻ്റ് ഡിജിറ്റൽ കണക്റ്റിവിറ്റി, സ്ട്രാറ്റജിക് സാങ്കേതിക വിദ്യകൾ, ഗ്രീൻ ആൻറ് ക്ലീൻ ടെക്നോളജി, വ്യാപാര – നിക്ഷേപ മേഖലകൾ മുതലായ സെഷനുകളിൽ രാജീവ് ചന്ദ്രശേഖർ പങ്കെടുക്കും. യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡൻ്റുമാരായ മാർഗെരതെ വെസ്റ്റി ജസ്, വലെയ്സ് ഡോംബ്രൊവ്സ്കിസ് എന്നിവർ സെഷനുകൾ നയിക്കും. ബൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ ദ് ക്രു, യൂറോപ്യൻ കമ്മിഷൻ പ്രസിഡൻ്റ് ഉർസുല വോൺ ദ് ഡെയർ എന്നിവരുമായും ഇന്ത്യൻ മന്ത്രിതല സംഘം പ്രത്യേക ചർച്ച നടത്തും. ല്യുവനിൽ പ്രവർത്തിക്കുന്ന സെമികണ്ടക്ടർ രംഗത്തെ പ്രമുഖ ഗവേഷണ വികസന കേന്ദ്രമായ ഐഎംഇസിയും രാജീവ് ചന്ദ്രശേഖർ സന്ദർശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: