കൊല്‍ക്കത്ത: ബംഗാള്‍ സര്‍ക്കാര്‍ 2016ല്‍ നടത്തിയ 36000 പ്രൈമറി സ്കൂള്‍ അധ്യാപകരുടെ നിയമനം കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയാണ് നിയമനം റദ്ദാക്കിയത്. നിയമനം നടത്തുന്ന സമയത്ത് ഇവര്‍ക്ക് അധ്യാപന പരിശീലനം ലഭിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. മൂന്നുമാസത്തിനുള്ളില്‍ പുതിയ നിയമനം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. അഭിരുചി പരീക്ഷയും ഇന്റര്‍വ്യൂവും വീഡിയോയില്‍ പകര്‍ത്താനും കോടതി നിര്‍ദേശിച്ചു. നിയമനത്തില്‍ പുതിയ ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തില്ല.
42500 പ്രൈമറി സ്കൂള്‍ അധ്യാപകരെയാണ് 2016ല്‍ നിയമിച്ചത്. ഇതിനെതിരെ നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടിരുന്നു. ടെസ്റ്റും ഇന്റര്വ്യൂവുമില്ലാതെയാണ് പലരും നിയമിക്കപ്പെട്ടതെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. കഴിഞ്ഞ പെബ്രുവരിയില്‍ 1911 പേരുടെയും മാര്‍ച്ചില്‍ 842 പേരുടെയും നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മാണിക് ഭട്ടാചാര്യയായിരുന്നു പ്രൈമറി എഡ്യുക്കേഷന്‍ ബോര്‍ഡിന്റെ ചെയര്മാന്.
നിയമന അഴിമതിയില്‍ 2022 ആഗസ്റ്റില്‍ ഇ ഡിയും സിബിഐയും മുന്‍ വിദ്യാഭ്യാസമന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തിരുന്നു. ടിഎംസി സര്‍ക്കാര്‍ പൂര്‍ണമായും അഴിമതി സര്‍ക്കാരാണെന്ന് തെളിഞ്ഞതായി ബിജെപി
സംസ്ഥാന പ്രസിഡന്റ് സുകന്ദ മജുംദെര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: