ന്യൂദല്‍ഹി: ദല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിലെ ജനശക്തി കലാപ്രദര്‍ശനം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. കലാപ്രദര്‍ശനങ്ങളുടെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രി പിന്നീട് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.
മന് കി ബാത്ത് എപ്പിസോഡുകളിലെ ചില പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള കലാസൃഷ്ടികള്‍ അടക്കം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ”ദല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിലെ ജനശക്തി സന്ദര്‍ശിച്ചു. മന് കി ബാത്ത് എപ്പിസോഡുകളിലെ ചില തീമുകളെ അടിസ്ഥാനമാക്കിയുള്ള മികച്ച കലാസൃഷ്ടികളുടെ പ്രദര്‍ശനമാണിത്. തങ്ങളുടെ സര്‍ഗ്ഗാത്മകതയാല്‍ പ്രദര്‍ശനം സമ്പന്നമാക്കിയ എല്ലാ കലാകാരന്മാരെയും ഞാന്‍ അഭിനന്ദിക്കുന്നു”, മോദി ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ പ്രശസ്തരായ കലാകാരന്മാര് മന് കി ബാത്ത്, സ്വച്ഛതാ അഭിയാന്, ജലസംരക്ഷണം, കൃഷി, ബഹിരാകാശം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, നാരീശക്തി, യോഗ, ആയുര്‍വേദ എന്നിവയെ അടിസ്ഥാനമാക്കിയാണ് കലാരൂപങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. മനു, മാധവ് പരേഖ്, അതുല്‍ ദോദിയ, പരേഷ് മൈതി, ഇറാന ജി.ആര്, ജഗന്നാഥ് പാണ്ഡ എന്നിവരുടെ സൃഷ്ടികളും ഇടം പിടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: