സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ദ കേരള സ്റ്റോറി ഒമ്പത് ദിവസം പിന്നിട്ടപ്പോള്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. ഒമ്പതാം ദിവസം 19.5 കോടി നേടിയ സിനിമയുടെ ആകെ ബോക്സോഫീസ് കളക്ഷന്‍ 112.87 കോടിയായി. ബോളിവുഡ് സിനിമകളുടെ വരുമാനം സംബന്ധിച്ച കണക്കുകള്‍ ശേഖരിച്ച് പുറത്തുവിടുന്ന സാക് നികിന്റേതാണ് ഈ കണക്കുകള്‍.
കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും തീവ്ര ഇസ്സാമിക വാദികളും ഉള്‍പ്പെടെ പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിട്ടിട്ടും ബോക്സോഫീസില്‍ ചിത്രം കുതിച്ചത് പ്രേക്ഷകരുടെ പിന്തുണയാലാണ്. കണ്ടവര്‍ കൈമാറിയ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രേക്ഷകര്‍ തിയറ്ററുകളിലേക്കെത്തിയതാണ് ഈ സിനിമയുടെ വിജയത്തില്‍ കലാശിച്ചതെന്ന് ബോളിവുഡ് വ്യവസായത്തെ വിശകലനം ചെയ്യുന്ന തരണ്‍ ആദര്‍ശ് പറയുന്നു. ബംഗാളില്‍ സിനിമ നിരോധിച്ചതും ടിക്കറ്റ് കൗണ്ടറുകളില്‍ ആളെക്കൂട്ടി.
മൂന്ന് മലയാളി പെണ്‍കുട്ടികള്‍ നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനത്തിന് വിധേയരാകുന്നതും പിന്നീട് അവര്‍ ഐഎസ്ഐഎസ് എന്ന തീവ്രവാദ സംഘടനയില്‍ അംഗങ്ങളാകുന്നതും ആണ് ഈ സിനിമയുടെ കഥ.
വെള്ളിയാഴ്ച യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ 200 സ്ക്രീനുകളില്‍ കൂടി സിനിമ റിലീസ് ചെയ്തു.
ബംഗാള്‍ സര്‍ക്കാര്‍ കേരള സ്റ്റോറിയെ നിരോധിച്ചിരുന്നു. തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകള്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനിയ്ക്കുകയും ചെയ്തു. എന്നാല്‍ ഈ രണ്ട് സര്‍ക്കാരുകളോടും സിനിമ വിലക്കിയതിനുള്ള കാരണം തേടിയിരിക്കുകയാണ് സുപ്രീംകോടതി. കേരള സ്റ്റോറിയുടെ നിര്‍മ്മാതാവ് വിപുല്‍ ഷാ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: