മലപ്പുറം: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വന്‍ സ്വർണ്ണവേട്ട. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.8 കോടിയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഇന്നലെയും ഇന്ന് രാവിലെയുമായി നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇത്രയും സ്വർണം പിടികൂടിയത്.
മലപ്പുറം പുൽപറ്റ സ്വദേശി ഫാസിലിൽ നിന്ന് 1163 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ 4 ക്യാപ്സൂൾ, നെടിയിരിപ്പ് സ്വദേശി മുഹമ്മദ് ജാസിമിൽ നിന്ന് 1057 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ 4 ക്യാപ്സൂൾ, തൃപ്പനച്ചി സ്വദേശി സലീമിൽ നിന്നും 1121 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ 4 ക്യാപ്സൂകളുമാണ് പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: