ബെംഗളൂരു : കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയനഗര്‍ മണ്ഡലത്തില്‍ ബിജെപിക്ക് ജയം. ബിജെപി സ്ഥാനാര്‍ത്ഥി സി.കെ. രാമമൂര്‍ത്തിക്ക് റീ കൗണ്ടിങ്ങിലൂടെയാണ് വിജയിച്ചത്. 16 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാമമൂര്‍ത്തി വിജയിച്ചത്.
ബിജെപി സ്ഥാനാര്‍ത്ഥിയായ സി.കെ. രാമമൂര്‍ത്തിയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സൗമ്യ റെഡ്ഡിയും തമ്മിലായിരുന്നു ജയനഗറിലെ മത്സരം. ആദ്യ ഫലങ്ങളില്‍ സൗമ്യ റെഡ്ഡി 160 വോട്ടിന് ജയിച്ചെന്നായിരുന്നു ഫലം. തുടര്‍ന്ന് വീണ്ടും വോട്ടെണ്ണാന്‍ രാമമൂര്‍ത്തി ആവശ്യപ്പെടുകയും ജയിക്കുകയുമായിരുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 177 പോസ്റ്റല്‍ വോട്ടുകള്‍ മാറ്റിവെച്ചിരുന്ന. ഇത് കൂടി എണ്ണിയതോടെ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചതായി പ്രഖ്യാപിച്ചത്.
എന്നാല്‍ റീ കൗണ്ടിങ്ങില്‍ വിജയിച്ചതോടെ കോണ്‍ഗ്രസ് പക്ഷം പ്രതിഷേധവുമായി എത്തി. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ടും സര്‍ട്ടിഫിക്കറ്റ് രാമമൂര്‍ത്തിക്ക് കൈമാറാന്‍ സമ്മതിച്ചിട്ടില്ല. കോണ്‍ഗ്രസ്സിന്റെ ഗുണ്ടായിസമാണെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം രാമമൂര്‍ത്തി റീ കൗണ്ടില്‍ വിജയിച്ചതിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. ജയനഗര്‍ മുമ്പ് ബിജെപിയുടേതായിരുന്നു. 2018ല്‍ സൗമ്യ റെഡ്ഡി ഇവിടെ നിന്നും വിജയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: