കണ്ടല്ലൂര്‍ ലാഹിരി
ഞാന്‍ പറയുന്നതാണ്
ശരിയെന്നും
നീ പറയുന്നത് മാത്രമാണ്
ശരിയെന്നും
തലക്കനം കുറയാതെ
പരസ്പരം
നാം പറയുന്നുണ്ട്.
നമ്മള്‍
പറഞ്ഞതില്‍ നിന്നും
ശരിയുടെ
ഒരു തരിപോലും
സംവാദ അരിപ്പയിലൂടെ
അരിച്ചെടുക്കുവാന്‍
ഇതേവരെ
കഴിഞ്ഞിട്ടുമില്ല.
നമ്മളാണ്
ഏറ്റവും വലിയ തെറ്റെന്ന്
നമ്മള്‍ക്ക് മാത്രം
ശരിയായതിലൂടെ
തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
തെറ്റുകളാല്‍
ആറ്റുനോറ്റ് വാറ്റിയെടുത്ത
വീഞ്ഞ് ലഹരിയില്‍
നമ്മള്‍
മയങ്ങിപ്പോവുന്നു.
നിദ്രയുടെ
പാലവും കടന്ന്
വെളിവിന്റെ ഇക്കരപ്പുലരിയില്‍
എത്തുമെന്നും
നിനയ്‌ക്കുന്നു.
സത്യമര ചില്ലയിലെ
പക്ഷികളുടെ
പാട്ടുകേട്ടുണരാന്‍ കൊതിക്കുന്നു.
കൂടെപ്പാടുവാന്‍,
അവയ്‌ക്ക് കൂട് ഒരുക്കുവാന്‍
തോന്നുന്നു.
അങ്ങനെയൊരു മരവിത്ത്
പാകാത്തിടത്തോളം കാലം
ശരിയും തെറ്റും
തമ്മിലുള്ള
വാക്കുലച്ചില്‍ യുദ്ധം
തുടര്‍ന്നുകൊണ്ടേയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: