പ്രീതി നായര്‍
എഴുത്തിലും ജീവിതത്തിലും വികെഎന്നിന്റെ നിഴലും ശക്തിയുമായി ജീവിച്ച വേദവതിയമ്മ ഓര്‍മ്മയായി. ബുദ്ധി കൂടിയ നര്‍മ്മംകൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത സാഹിത്യകാരന് വി.കെ.എന്‍ എന്ന വടക്കേ കൂട്ടാല നാരായണന് നായരുടെ പ്രിയപത്നി വേദവതിയമ്മ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്തരിച്ചത്. സംസ്കാരം നിളാ തീരത്തെ പാമ്പാടി ഐവര്‍ മഠം ശ്മശാനത്തില്‍ നടന്നു. വേദവതിയമ്മയുടെ അനിയത്തിയുടെ മകന് മേതില്‍ സേതുമാധവന് ചിതയ്ക്ക് തീ കൊളുത്തി.
വി.കെ.എന്നിന്റെ ജീവിതത്തില്‍ വേദവതിയമ്മയുടെ സ്വാധീനം വളരെ വലുതായിരുന്നു. വി.കെ.എന്നിന്റെ നട്ടെല്ലായിരുന്നു വേദ എന്ന് വി.കെഎന്‍ വിളിക്കുന്ന വേദവതിയമ്മ. പഴയ കാലത്ത് വടക്കേ കൂട്ടാല വീട്ടിലെത്തിയിരുന്ന സാഹിത്യകാരന്മാരെ സ്വീകരിച്ചും അവര്‍ക്ക് ഭക്ഷണം വിളമ്പിയും വി.കെ.എന്നിന്റെ നിഴലായി കൂടെ നടന്ന അവര്‍ കഥാകാരന് അരങ്ങൊഴിഞ്ഞ ശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി മരുമകള്‍ രമയോടൊപ്പം വടക്കേ കൂട്ടാല വീട്ടില്‍ ജീവിക്കുകയായിരുന്നു. വീട്ടിലെത്തുന്ന സന്ദര്‍ശകര്‍ക്കെല്ലാം തന്റെ സ്വതസിദ്ധമായ ചിരിയോടെ വി.കെ.എന്‍ വിശേഷങ്ങളും ഓര്‍മ്മകളും പങ്കുവയ്ക്കുമായിരുന്നു. അവരുമായി സംസാരിക്കുമ്പോഴാണ് വി.കെഎന്നെ കൂടുതലായി അറിയാന്‍ കഴിഞ്ഞത്.
വേദവതിയമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍, മൂപ്പര് ‘വലിയ ഗൗരവക്കാരനായിരുന്നു. കണിശക്കാരനും ലോകമറിയുന്ന സാഹിത്യകാരനുമായ ഭര്‍ത്താവിന്റെ ചിട്ടകളോടും ഇഷ്ടാനിഷ്ടങ്ങളോടും പൊരുത്തപ്പെട്ട് ജീവിക്കാന്‍ വേദവതിയമ്മയ്ക്ക് തുടക്കം മുതല്‍ കഴിഞ്ഞു. വികെഎന്നാകട്ടെ തന്റെ സഹധര്‍മ്മിണിക്ക് വലിയ ബഹുമാനവും കൊടുത്തിരുന്നു. വികെഎന്നിന്റെ എഴുത്തിലും വേദവദിയമ്മയുടെ സ്വാധീനം വളരെ വലുതായിരുന്നു. നിരൂപകര്‍ക്ക് ഒന്ന് തൊടാന്‍ പോലും ധൈര്യമില്ലാത്ത ഗോപുരമായിരുന്നു വി.കെ.എന്‍. സാഹിത്യം. അപ്രിയ സത്യങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് ആവിഷ്ക്കരിച്ച വി.കെ.എന്‍ തന്റെ ശത്രുക്കളെപ്പോലും പൊട്ടിച്ചിരിപ്പിച്ചിരുന്നുവെന്ന് വേദവതിയമ്മ ഒരിക്കല്‍ പറഞ്ഞു.
മകള്‍ രഞ്ജനയെയും മരുമകള്‍ രമയെയും തനിച്ചാക്കിയാണ് വേദവതിയമ്മ വി.കെ. എന്നിന്റെ അരികിലേക്ക് യാത്രയായത്. ഇത്രയും നാള് കണ്ണിലെ കൃഷ്ണമണി പോലെ പരിചരിച്ച മരുമകള്‍ രമയോട് നിശബ്ദമായി യാത്ര പറഞ്ഞുകൊണ്ട് വേദവതിയമ്മയുടെ ശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. വി.കെ.എന്നിനൊപ്പം മറ്റൊരു ലോകത്തിരുന്ന് അവര്‍ ഇപ്പോള്‍ മോണ കാട്ടി ചിരിക്കുകയാവും.
വി.കെ.എന്നിന്റെ നട്ടെല്ലായിരുന്നു വേദ എന്ന് വി.കെഎന്‍ വിളിക്കുന്ന വേദവതിയമ്മ. പഴയ കാലത്ത് വടക്കേ കൂട്ടാല വീട്ടിലെത്തിയിരുന്ന സാഹിത്യകാരന്മാരെ സ്വീകരിച്ചും അവര്‍ക്ക് ഭക്ഷണം വിളമ്പിയും വി.കെ.എന്നിന്റെ നിഴലായി കൂടെ നടന്ന അവര്‍ കഥാകാരന് അരങ്ങൊഴിഞ്ഞ ശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി മരുമകള്‍ രമയോടൊപ്പം വടക്കേ കൂട്ടാല വീട്ടില്‍ ജീവിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: