ഗാന്ധി നഗര്‍: അധ്യാപകന്റെ ഉത്തരവാദിത്തങ്ങളുടെ സാക്ഷാത്കാരം രാജ്യത്തിന്റെ ഭാവി തലമുറയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ ഒരു സാങ്കേതിക വിദ്യയ്ക്കും ഒരു വിഷയത്തെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയില്ല. വിവരങ്ങളുടെ അമിതഭാരം ഉണ്ടാകുമ്പോള്‍ പ്രധാന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയാകും.’ജിജ്ഞാസുക്കളായ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള വെല്ലുവിളികളെ നമുക്ക് പഠിക്കാനും വീണ്ടും പഠിക്കാനുമുള്ള വ്യക്തിപരവും തൊഴില്‍പരവുമായ വളര്‍ച്ചയുടെ അവസരങ്ങളായി അധ്യാപകര്‍ കാണണം.അഖിലേന്ത്യ െ്രെപമറി ടീച്ചര്‍ ഫെഡറേഷന്റെ 29ാമത് ദ്വിവത്സര സമ്മേളനമായ അഖില ഭാരതീയ ശിക്ഷാ സംഘ് അധിവേശനില്‍ പങ്കെടുത്ത് മോദി പറഞ്ഞു.
അധ്യാപകര്‍ എന്നതിനൊപ്പം വിദ്യാര്‍ഥികളുടെ വഴികാട്ടിയും മാര്‍ഗദര്‍ശികളുമാകാന്‍ അദ്ദേഹം അധ്യാപകരോട് ആവശ്യപ്പെട്ടു. ആത്മവിശ്വാസവും നിര്‍ഭയത്വവുമുള്ള ‘ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ പരമ്പരാഗത അധ്യാപന രീതി യില്‍ നിന്ന് അധ്യാപകരെ പുറത്തുവരാന്‍ വെല്ലുവിളിക്കുന്നു
ഇന്ത്യ ഇന്ന് 21ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പുതിയ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നു, അത് മനസ്സില്‍ വെച്ചു കൊണ്ടാണ് ഒരു പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചത്. പ്രാദേശിക ഭാഷകളിലെ വിദ്യാഭ്യാസത്തിനാണ് ഗവണ്മെന്റ് ഊന്നല്‍ നല്‍കുന്നത്; അത് അധ്യാപകരുടെ ജീവിതവും മെച്ചപ്പെടുത്തും.
വിദ്യാര്‍ത്ഥികളെ പുസ്തകവിജ്ഞാനത്തില്‍ മാത്രം ഒതുക്കിയിരുന്ന പഴയ അപ്രസക്തമായ വിദ്യാഭ്യാസ സമ്പ്രദായത്തിന് പകരമാണ് ദേശീയ വിദ്യാഭ്യാസ നയമെന്നും അദ്ദേഹം പറഞ്ഞു. ഈ പുതിയ നയം പ്രായോഗിക ധാരണയുടെ അടിസ്ഥാനത്തിലാണ്. കുട്ടിക്കാലം മുതലുള്ള പഠനത്തിന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ പ്രധാനമന്ത്രി അനുസ്മരിക്കുകയും പഠന പ്രക്രിയയില്‍ അധ്യാപകന്റെ വ്യക്തിപരമായ ഇടപെടലിന്റെ ഗുണപരമായ നേട്ടങ്ങള്‍ ഊന്നിപ്പറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: