ന്യൂദല്‍ഹി: ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബി അംഗീകരിക്കുന്ന യോഗ്യരായ സ്ഥാപനങ്ങള്‍ക്ക് ഓഹരികളും സെക്യൂരിറ്റികളും നല്‍കി പണം സമാഹരിക്കുന്ന ക്യുഐപി രീതിയില്‍ 21,000 കോടി സമാഹരിക്കാന്‍ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. സെബി അംഗീകരിക്കുന്ന യോഗ്യതയുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഓഹരികളോ കടപ്പത്രങ്ങള്‍ പോലുള്ള സെക്യൂരിറ്റികയോ വാങ്ങാന്‍ സാധിക്കൂ.
ഇങ്ങിനെ സമാഹരിക്കുന്ന പണം വികസനത്തിനായി ഉപയോഗിക്കുമ്പോള്‍ സ്വാഭാവികമായും കമ്പനി കൂടുതല്‍ വളരും.
അദാനിക്ക് വായ്പയുമായി മൂന്ന് ജാപ്പനീസ് ബാങ്കുകള്‍
അതേ സമയം, അദാനി ഗ്രൂപ്പിന് വായ്പ നല്‍കാന്‍ തയ്യാറായി മൂന്ന് ജാപ്പനീസ് കമ്പനികള്‍ മുന്നോട്ട് വന്നിരിക്കുകയാണ്. മിത്സുബിഷി യു.എഫ്.ജെ ഫൈനാന്‍ഷ്യല്‍ ഗ്രൂപ്പ്, സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ്, മിസുഹോ ഫൈനാന്‍ഷ്യല്‍ ഗ്രൂപ്പ് എന്നീ മൂന്ന് ജാപ്പനീസ് ബാങ്കുകള്‍ അദാനി ഗ്രൂപ്പിന് വായ്പ വാഗ്ദാനം ചെയ്തിരിക്കുന്നത്. പുതിയ പദ്ധതികള്‍ക്കായുള്ള വായ്പകള്‍ മാത്രമല്ല കടങ്ങളുടെ തിരിച്ചടവും ഈ ധനസഹായത്തില്‍ ഉള്‍പ്പെടും. നിലവില്‍ ഈ മൂന്ന് ബാങ്കുകളും അദാനി ഗ്രൂപ്പിന് വായ്പ നല്‍കുന്നവരല്ല.
2023 മാര്‍ച്ച് 31 വരെയുള്ള ഗ്രൂപ്പിന്റെ കടം 2.27 ലക്ഷം കോടി രൂപയായിരുന്നു. അതില്‍ 39 ശതമാനം ബോണ്ടുകളിലും 29 ശതമാനം അന്താരാഷ്‌ട്ര ബാങ്കുകളില്‍ നിന്നുള്ള വായ്പയും 32 ശതമാനം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമാണ്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ബാര്‍ക്ലേയ്സ് എന്നിവയുള്‍പ്പെടെ നിലവിലുള്ള വായ്പാ ദാതാക്കള്‍ക്കും ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസമുണ്ടെന്ന് അറിയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്സ്, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവയില്‍ 15,446 കോടി രൂപയുടെ നിക്ഷേപമുള്ള ജി.ക്യു.ജി പാര്‍ട്ണേഴ്സും അദാനി ഗ്രൂപ്പ് കമ്പനികളില്‍ കൂടുതല്‍ നിക്ഷേപം നടത്താനും മുന്നോട്ട് വന്നിട്ടുണ്ട്.
മൂന്ന് അദാനി ഓഹരികളെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി എന്‍ എസ് ഇ
മൂന്ന് അദാനി ഓഹരികളെ അതിസൂക്ഷ്മ നിരീക്ഷണത്തില്‍ (എഎസ് എം- അഡീഷണല്‍ സര്‍വെയ്ലന്‍സ് മെഷര്‍) നിന്നും ഒഴിവാക്കി നാഷണല്‍ സ്റ്റോക്ക് എക്സ് ചേഞ്ച്. അദാനി എന്റര്‍പ്രൈസസ് (എ.ഇഎ.ല്‍), അദാനി പവര്‍, അദാനി വില്‍മര്‍ എന്നീ കമ്പനികളെയാണ് അധിക നിരീക്ഷണ സംവിധാനത്തില്‍ നിന്നും ഒഴിവാക്കിയത്. വിപണി മൂല്യം, പിഇ റേഷ്യോ തുടങ്ങി ഒട്ടേറെ വസ്തുതകള്‍ പരിശോധിച്ച ശേഷമാണ് ഓഹരി എക്സ് ചേഞ്ചുകളും സെബിയും വിവിധ കമ്പനി ഓഹരികളെ നിരീക്ഷിക്കണോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: