ബെംഗളൂരു: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ പരാജയത്തെ ബിജെപി മറികടക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
“കര്‍ണാടകയിലെ തോല്‍വി അംഗീകരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി പ്രവര്‍ത്തകരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും വിജയിക്കാനായില്ല. ഫലം പൂര്‍ണ്ണമായും പുറത്ത് വന്ന ശേഷം കാര്യങ്ങള്‍ വിലയിരുത്തും”- ബസവരാജ് ബൊമ്മൈ പറഞ്ഞു.
ജനവിധിയെ മാനിക്കുന്നുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
ജനവിധിയെ മാനിക്കുന്നുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു. ക്രിയാത്മക പ്രതിപക്ഷമെന്ന നിലയില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ജനവിധി കോണ്‍ഗ്രസിന് അനുകൂലമാണെന്നും ഞെട്ടലുണ്ടാക്കുന്ന വിധിയാണെന്നും കര്‍ണാടക മന്ത്രി അശ്വന്ത് നാരായണ്‍ പറഞ്ഞു. കര്‍ണാടക ബിജെപി മെച്ചപ്പെട്ട രീതിയില്‍ തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനവിധി മാനിക്കുന്നു. പരാജയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: