തിരുവനന്തപുരം: കേരളം നമ്പര്‍ വണ്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എപ്പോഴും പറയാറുണ്ടെന്നും പക്ഷേ ഏതിലൊക്കെയാണ് എന്ന് വ്യക്തമാക്കുകയാണ് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍. നമ്പര്‍ വണ്‍ കേരളമെന്ന മിഥ്യയെ തുറന്നുകാട്ടുന്നു എന്ന തലക്കെട്ടോടെയാണ് ജാവഡേക്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്.
പോസ്റ്റിന്റെ പൂര്‍ണരൂപം-
നമ്പർ 1 കേരളമെന്ന മിഥ്യയെ തുറന്നുകാട്ടുന്നു
കേരളം നമ്പർ 1 ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എപ്പോഴും പറയാറുണ്ട്. അതെ, കേരളം നമ്പർ 1 ആണ്
കുറ്റകൃത്യങ്ങളിൽ നമ്പർ 1 :
അടുത്തിടെ പട്ടാപ്പകൽ വനിതാ ഡോക്ടർ ആശുപത്രിയിൽ വെച്ച് കൊല്ലപ്പെട്ടു. ദളിതർക്കെതിരായ അതിക്രമങ്ങൾ, കൊലപാതകം, കൊള്ള, വഞ്ചന, മോഷണം, ആക്രമണങ്ങൾ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയവ കേരളത്തിൽ വർദ്ധിച്ചു വരികയാണ്.
അഴിമതിയിൽ നമ്പർ 1:
അഴിമതിയിൽ കേരളം ഒന്നാം സ്ഥാനത്താണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി വൈദ്യുതി മന്ത്രിയായിരിക്കെ നടന്ന എസ്എൻസി ലാവ്ലിൻ അഴിമതി എല്ലാവർക്കും അറിയാം. ആഗോള ടെൻഡറോ, വിദഗ്‌ധ സാധ്യതാ പഠനമോ ഇല്ലാതെയാണ് പിണറായി വിജയൻ കമ്പനിക്ക് കരാർ നൽകിയതെന്നാണ് ആരോപണം. കേരളത്തിലെ പല നഗര സഭകളെയും കബളിപ്പിച്ച സോണ്ട മാലിന്യ സംസ്‌കരണ കമ്പനിക്ക് അനുകൂലമായും മുഖ്യമന്ത്രി പ്രവർത്തിച്ചിട്ടുണ്ട്. ഈ കമ്പനിയുമായി കരാറിൽ ഏർപ്പെടാൻ ചീഫ് സെക്രട്ടറി വിവിധ കോർപ്പറേഷനുകളെ സ്വാധീനിച്ചെന്നും ആരോപണമുണ്ട്. എന്നാൽ ഈ കമ്പനി പണം വാങ്ങുകയല്ലാതെ ഒന്നും ചെയ്തില്ല. ജനങ്ങളാണ് ഇതിന്റെ ദുരിതമനുഭവിയ്‌ക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സ്ഥാപിച്ചതിൽ അഴിമതി നടന്നതായി ഗുരുതരമായ ആരോപണമുണ്ട്. കെ-ഫോണിന്റെ കാര്യത്തിലും അഴിമതി ആരോപണമുണ്ട്. ജനങ്ങളിലേയ്‌ക്ക് ആനൂകൂല്യം എത്തേണ്ട എല്ലാ പദ്ധതിയിൽ നിന്നും എൽഡിഎഫ് കയ്യിട്ടുവാരുകയാണെന്ന് ജനം തിരിച്ചറിയുന്നു.
സ്വജനപക്ഷപാതത്തിൽ നമ്പർ 1:
എല്ലാ അഴിമതിക്കേസുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരോ എൽഡിഎഫ്-യുഡിഎഫ് നേതാക്കളുടെ ബന്ധുക്കളോ ഉൾപ്പെട്ടിട്ടുണ്ട്. ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്‌ക്കുകയും ചെയ്തു. എൽഡിഎഫ് നേതാവിന്റെ മരുമകനും യുഡിഎഫ് നേതാവിന്റെ മകനും മാലിന്യ സംസ്‌കരണ സ്ഥാപനത്തിലെ കരാറുകാരനും സബ് കോൺട്രാക്ടറുമാണ്. മാലിന്യ സംസ്‌കരണ കരാറിൽ ചീഫ് സെക്രട്ടറി സ്വാധീനം ചെലുത്തി, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തു. ട്രാഫിക് നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള എഐ ക്യാമറ പദ്ധതി നടപ്പിലാക്കുന്നതിൽ 100 കോടി രൂപയുടെ അഴിമതി ഉണ്ടായതായാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ ആരോപിക്കുന്നത്. ഈ അഴിമതിയിൽ മുഖ്യമന്ത്രിയുടെ മകന്റെ അമ്മായിയച്ചന്റെ പങ്കാണ് ആളുകൾ ചർച്ച ചെയ്യുന്നത്.
സ്വർണ്ണക്കടത്തിലും, മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതുമായുള്ള ബന്ധത്തിലും നമ്പർ 1:
കേരളത്തിലെ എല്ലാ വിമാനത്താവളങ്ങൾ വഴിയും കോടിക്കണക്കിന് രൂപയുടെ സ്വർണം കടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും, സ്വർണക്കടത്ത് റാക്കറ്റും തമ്മിലുള്ള ബന്ധം തുറന്നുകാട്ടുന്നതാണ് സ്വർണക്കടത്ത് തട്ടിപ്പ്. സ്വപ്‌ന സുരേഷിന്റെ തുറന്നുപറച്ചിലുകൾ ഇതിലേക്ക് കൂടുതൽ വെളിച്ചം വീശുന്നു.
കള്ളപ്പണം വെളുപ്പിക്കുന്നതിൽ നമ്പർ 1:
സംശയാസ്പദമായ മാർഗങ്ങളിലൂടെ കേരളത്തിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിക്കുന്നതായി ഗുരുതരമായ ആരോപണങ്ങളുണ്ട്. സമീപകാലത്ത്, ആദായ നികുതി വകുപ്പും, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും ഇത്തരം നിരവധി കേസുകൾ അന്വേഷിക്കുന്നുണ്ട്. ഇത് കേരളത്തെ കൊള്ളയടിക്കുകയാണ്.
മയക്കുമരുന്നിൽ നമ്പർ 1 :
രാസ ലഹരി കേരളത്തിലേക്ക് വൻതോതിൽ ഒഴുകുകയാണ്. എന്നാൽ ഈ വിപത്തിനെ തടയാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല. ദിവസങ്ങൾക്ക് മുമ്പ് 100 കിലോ കഞ്ചാവുമായി എസ്.എഫ്.ഐ പ്രവർത്തകൻ അറസ്റ്റിലായിരുന്നു. ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും മയക്കുമരുന്നിന്റെ ഡീലർ ഏജൻസികളായി മാറിയെന്ന് പല മാധ്യമപ്രവർത്തകരും ആരോപിക്കുന്നു. കേരളത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം ഇപ്പോൾ മാതാപിതാക്കളുടെ പ്രധാന ആശങ്കയാണ്.
മദ്യത്തിലും ലോട്ടറിയിലും നമ്പർ 1 :
ലോട്ടറിയും മദ്യവും ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആരോഗ്യവും, സമ്പത്തും, ജീവിതവും, ഇല്ലാതാക്കുകയാണ്. കേരള സർക്കാർ പുതിയ പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകൾ ആരംഭിക്കുകയാണ്. കേരളീയർ കൂടുതൽ മദ്യം കഴിക്കണമെന്നും, കൂടുതൽ ലോട്ടറി ടിക്കറ്റുകൾ വാങ്ങണമെന്നും അതിലൂടെ കൂടുതൽ നികുതി പിരിക്കാമെന്നുമാണ് എൽഡിഎഫ് ആഗ്രഹിക്കുന്നത്.
എൽഡിഎഫ് സർക്കാർ ഇതിനെല്ലാം കേരളത്തിലെ ജനങ്ങളോട് ഉത്തരം പറയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: