ബെംഗളൂരു : കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ റിസല്‍ട്ടുകളില്‍ ബിജെപി മുന്നില്‍ 100 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. 98 സീറ്റുകളുമായി കോണ്‍ഗ്രസ്സാണ് രണ്ടാമത്. ജെഡിഎസ് 19 സീറ്റുകളുമായി മൂന്നാമതുണ്ട്. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. അതിനുശേഷമാണ് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണുക സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 36 കേന്ദ്രങ്ങളിലാണ് നടക്കുന്നത്. 224 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 73.19 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
ആദ്യ ഫല സൂചനകളനുസരിച്ച് ശക്തമായ മത്സരമാണ് ബിജെപിക്ക് തന്നെയാണ് മുന്‍ തൂക്കം. ഉത്തര്‍പ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഒഡീഷയിലെ ഒരിടത്തും പഞ്ചാബിലെ ജലന്ധര്‍ ലോക്സഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലവും ഇന്നറിയാം.
224 മണ്ഡലങ്ങളിലേക്ക് ഈ മാസം 10നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭരണത്തുടർച്ചയുണ്ടാകാത്ത 38 വർഷത്തെ ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപി ആഗ്രഹിക്കുന്നത്..ത്രിശങ്കുഫലത്തിലാണ് ജനതാദളിന്റെ (എസ്) കണ്ണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: