തിരുവനന്തപുരം: ഭാരതത്തിലെ ശക്തിപീഠങ്ങളിൽ നിന്നുള്ള സാധകരാൽ പരശുരാമക്ഷേത്രമായ കേരളമാകെ നിർവ്വഹിക്കപ്പെടുന്ന വളരെ അപൂർവ്വമായ നവ ചണ്ഡികാ യാഗം തിരുവനന്തപുരത്ത് ആരംഭിച്ചു.
തിരുവനന്തപുരം മരുതൻകുഴി ഉദിയന്നൂർ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച യാഗം . സൂപ്പർസ്റ്റാർ ഭരത് സുരേഷ് ഗോപി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
യാഗം ലൈവായി യുട്യൂബില്‍ കാണാം:
യാഗത്തിന്റെ ലൈവ് യുട്യൂബില്‍ നല്‍കിയിട്ടുണ്ട്. ഭക്തജനങ്ങളെ കുടുംബസമേതം യാഗവേദിയായ ഉദിയന്നൂരമ്മയുടെ തിരുനടയിലേക്ക് ആദരപൂർവ്വം സ്വാഗതം ചെയ്യുന്നതായി വിജി തമ്പി പറഞ്ഞു.
മഹാകാളി മഹാലക്ഷ്മി മഹാസരസ്വതി ചൈതന്യമായ സാക്ഷാൽ ആദിപരാശക്തിയായ ചണ്ഡികാ ദേവിയുടെ അനുഗ്രഹാശ്ശിസുകൾ ലഭിയ്‌ക്കുമെന്നും വിജി തമ്പി പറഞ്ഞു.
















