കൊച്ചി: തെങ്ങ് കയറ്റം, തെങ്ങ് സംരക്ഷണം, വിളവെടുപ്പ് ഉള്‍പ്പടെ തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തെങ്ങിന്റെ ചങ്ങാതിക്കൂട്ടം (FoCT) പരിശീലനം ലഭിച്ചവര്‍ക്കായി ഒരു കോള്‍ സെന്റര്‍ സ്ഥാപിക്കാനൊരുങ്ങി നാളികേര വികസന ബോര്‍ഡ്.
കോള്‍ സെന്ററിനാവശ്യമായ ഡാറ്റാബേസ് നിര്‍മ്മിക്കുന്നതിന് വേണ്ടി വിവിധ നാളികേര ഉത്പാദക ഫഡറേഷനുകള്/കമ്പനികള്‍/സൊസൈറ്റികള്‍, കൃഷി വിജ്ഞാന് കേന്ദ്രങ്ങള്‍, കൃഷിഭവനുകള്‍ വഴി നാളിതുവരെ ബോര്‍ഡ് സംഘടിപ്പിച്ചിട്ടുള്ള തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയി ല്‍ പങ്കെടുത്ത് തെങ്ങ് കയറ്റം തൊഴിലായി സ്വീകരിച്ചിട്ടുള്ളവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.
ഗ്രാമപഞ്ചായത്ത് തലത്തിലാകും ഇവരുടെ സേവനം പ്രയോജനപ്പെടുത്തുക എന്നും ബോര്‍ഡ് അറിയിച്ചു. താല്പര്യമുള്ള തെങ്ങിന്റെ ചങ്ങാതിമാര്‍ വിവരങ്ങള്‍ നല്‍കുന്നതിനായി [email protected] എന്ന മെയില്‍ ഐഡിയിലോ 0484 2376265 (Extention: 137)/8848061240 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: