ന്യൂദല്‍ഹി: കേന്ദ്ര വനിതാശിശു വികസന മന്ത്രി സ്മൃതി സുബിന് ഇറാനി ‘പോഷന്‍ ഭി, പഠായി ഭി’ അതായത് ‘വിദ്യാഭ്യാസത്തോടൊപ്പം പോഷകാഹാരം’ പദ്ധതിക്ക് 2023 മെയ് 10ന് വിജ്ഞാന് ഭവനില്‍ സംഘടിപ്പിച്ച ദേശീയ പരിപാടിയില്‍ തുടക്കം കുറിച്ചു. വനിതാ ശിശു വികസന സഹമന്ത്രി മുഞ്ജ്പാറ മഹേന്ദ്രഭായി ചടങ്ങില്‍ സന്നിഹിതാനായിരുന്നു
ഏര്‍ലി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ (ഇസിസിഇ) എന്ന പദ്ധതി ശക്തിപ്പെടുത്തുന്നത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. 800ലധികം സംസ്ഥാന പ്രതിനിധികള്‍, ഐസിഡിഎസ് പ്രവര്‍ത്തകര്‍, സിഡിപിഒമാര്‍, സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
മുഖ്യപ്രഭാഷണം നടത്തിയ സ്മൃതി ഇറാനി ആറുവയസ്സിന് താഴെയുള്ള എല്ലാ കുട്ടികളുടെയും സമഗ്രവികസനം ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത എടുത്തുപറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം 2020 (എന്‍ഇപി) പ്രകാരം തെരെഞ്ഞെടുത്ത പ്രധാന മേഖലകളായ ശാരീരിക/മോട്ടോര്‍ വികാസം, അവബോധം/സാമൂഹിക/വൈകാരിക/ധാര്‍മ്മിക/സാംസ്കാരിക/കലാപരമായ കഴിവുകള്‍ എന്നിവ വികസിപ്പിക്കുന്നതില്‍ എന്‍ഇപി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020 ന്റെയും മന്ത്രാലയം സ്ഥാപിച്ച ഇസിസിഇ നിയുക്ത സംഘത്തിന്റെയും ശുപാര്‍ശകള്‍ അനുസരിച്ചാണ് ‘പോഷന്‍ ഭി, പഠായി ഭി’സംരംഭത്തിന് കീഴില്‍ ആശയവിനിമയത്തിനും ആദ്യകാല ഭാഷയിലും സാക്ഷരതയിലും സംഖ്യയിലും ഊന്നല്‍ നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരുകളുമായും വിദഗ്ധരുമായും ഏറ്റവും പ്രധാനമായി രക്ഷിതാക്കളുമായും സമൂഹവുമായും നടത്തിയ സമഗ്രമായ കൂടിയാലോചനകളുടെ ഫലമാണ് നിയുക്ത സംഘത്തിന്റെ ശുപാര്‍ശകള്‍.
പുതിയ അധ്യാപന സാമഗ്രികളെക്കുറിച്ചും (ടിഎല്‍എം) രീതിശാസ്ത്രത്തെക്കുറിച്ചും സംസാരിക്കവേ, 10,000ത്തിലധികം സമൂഹങ്ങളിലായി 1.5 ദശലക്ഷം രക്ഷിതാക്കളില്‍ ഒരു ലക്ഷം പ്രവര്‍ത്തനങ്ങളിലൂടെ ഇസിസിഇ സാമഗ്രിയും ദൃശ്യശ്രവ്യ സാമഗ്രിയും പരീക്ഷിച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പബ്ലിക് കോപ്പറേഷന് ആന്‍ഡ് ചൈല്‍ഡ് ഡെവലപ്പ്മെന്റ്റിന്റ്റെ (എന്ഐപിസിസിഡി) നേതൃത്വത്തില്‍ കളികളിലൂടെയുള്ള അദ്ധ്യാപനശാസ്ത്രത്തെപറ്റിയുള്ള മൂന്ന് ദിവസത്തെ പ്രത്യേക ഇസിസിഇ പരിശീലനത്തിലൂടെ 1.3 ദശലക്ഷത്തിലധികം അങ്കണവാടി ജീവനക്കാര്‍ക്ക് അധിക പിന്തുണയും ‘പോഷന്‍ ഭി, പഠായി ഭി’ പ്രകാരം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: