ലഖ്നൗ : ദ കേരള സ്റ്റോറി സിനിമ തിയേറ്ററില്‍ മന്ത്രിമാര്‍ക്കൊപ്പം കണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയാഴ്ച 11.30ന് ലഖ്നൗവിലെ ലോക്ഭവന് ഓഡിറ്റോറിയത്തിലാണ് യുപി മുഖ്യമന്ത്രിയും മന്ത്രിമാരും സിനിമ കണ്ടത്.
കഴിഞ്ഞ ദിവസം ദ കേരള സ്റ്റോറിയുടെ അണിയറ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും സിനിമയ്ക്ക് നികുതി ഒഴിവാക്കി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ മധ്യപ്രദേശിലും ദ കേരള സ്റ്റോറിക്ക് നികുതി ഒഴിവാക്കി നല്‍കിയിട്ടുണ്ട്.
രാജ്യം മുഴുവന്‍ സിനിമ പ്രദര്‍ശിപ്പിക്കണം. രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുള്ളതുകൊണ്ടാണ് ഇത്തരം സിനിമകള്‍ കാണാന്‍ സാധിക്കുന്നത്. ബംഗാളിനെപറ്റിയുള്ള സത്യവും വൈകാതെ പുറത്തുവരുമെന്നും സിനിമ കണ്ടശേഷം യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
ലവ് ജിഹാദ്, മതം, ഭീകരവാദം എന്നിവ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ് ദ കേരള സ്റ്റോറി. മതത്തിന്റെ പേരില്‍ തളയ്ക്കപ്പെടുന്ന സ്ത്രീകളുടെ ജിവിതത്തിലേക്കും ഈ സിനിമ വെളിച്ചം വീശുന്നുണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനും പ്രതികരിച്ചിരുന്നു. ഹരിയാന സര്‍ക്കാരും ഈ സിനിമയെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം ബംഗാളില്‍ സിനിമ നിരോധിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നടപടി ഭരണ ഘടന വിരുദ്ധമാണെന്നും, സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന വാദം സാങ്കല്പികമാണെന്നും ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് കോടതിയെ സമീപിച്ചത്. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തകരുമെന്ന കാരണം പറഞ്ഞാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സിനിമ നിരോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: