മലപ്പുറം: കായിക മന്ത്രി വി. അബ്ദുറഹ്മാന് സിപിഎമ്മില്‍ അംഗത്വം സ്വീകരിച്ചു. അബ്ദുറഹിമാനെ തിരൂര്‍ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് എന്ന പാര്‍ട്ടിയുടെ ലേബലിലാണ് താനൂര്‍ എംഎല്‍എ കൂടിയായ അബ്ദുറഹിമാന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
കോണ്‍ഗ്രസ് വിട്ട് ഒമ്പത് വര്‍ഷത്തിന് ശേഷമാണ് അബ്ദുറഹിമാന് സിപിഐഎമ്മില്‍ ചേരുന്നത്. കെഎസ്യുവിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച അബ്ദുറഹിമാന് 2014 കോണ്‍ഗ്രസ് വിട്ടു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂരിലെ സിറ്റിങ് എംഎല്‍എയായിരുന്ന അബ്ദുറഹിമാന് രണ്ടത്താണിയെ തോല്‍പ്പിച്ചാണ് വി അബ്ദുറഹിമാന് നിയമസഭയിലേക്ക് എത്തുന്നത്. 4918 വോട്ടായിരുന്നു അന്ന് അദ്ദേഹത്തിന് ലഭിച്ചത്. 2021ലെ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ പരാജയപ്പെടുത്തി അബ്ദുറഹിമാന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: