ഇസ്ലാമബാദ് : മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റ് സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെ പോലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. തടവുകാരനായി പരിഗണിക്കരുതെന്നും മുന്‍ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനും ഇസ്ലാമാബാദ് പോലീസ് മേധാവിയോട് സുപ്രീംകോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് പ്രകാരമാണ് ഗസ്റ്റ് ഹൗസിലേക്ക് നിര്‍ദ്ദേശം മാറ്റുകയായിരുന്നു.
അതേസമയം ഇമ്രാനെതിരെയുള്ള മറ്റ് കേസുകളുടെ വിചാരണയ്‌ക്കായി ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുമ്പാകെ ശനിയാഴ്ച ഹാജരാകാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാന്‍ അനുയായികളെ നിയന്ത്രിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതി കേസില്‍ കോടതി നിര്‍ദ്ദേശപ്രകാരം ഹാജരാകാനെത്തുന്നതിനിടെയാണ് ഇമ്രാന്‍ ഖാനെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. നടപടി നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പാക് സുപ്രീംകോടതിയെ സമീപിക്കുകയും അറസ്റ്റ് റദ്ദാക്കുകയുമായിരുന്നു.
ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയെങ്കിലും തടവുകാരനായി പരിഗണിക്കരുതെന്നും മുന്‍ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനും ഇസ്ലാമാബാദ് പോലീസ് മേധാവിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: