കോട്ടയം: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാനുള്ള ത്രാണിയില്ലെന്ന് പിണറായി വിജയന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ്ജ് കുര്യന്. ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രസ്താവനയും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടാമെന്ന സ്ഥിതിയാണ്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ വാക്കുകള്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന നിലയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: