ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുന്‍ ഐഎഎസ് ഓഫീസറും ജനതാദള്‍-യുണൈറ്റഡ് (ജെഡിയു) നേതാവുമായ ആര്.സി.പി. സിങ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്, ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് ആര്.സി.പി. സിങ്ങിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. രാജ്യം ലോകത്തെ മുന്‍നിര സാമ്പത്തികശക്തിയാകുന്നതില് നിതീഷ്കുമാറിന് അസൂയയാണെന്ന് ആര്.സി.പി. സിങ് പറഞ്ഞു. രാജ്യത്ത് ഒന്നും നടക്കുന്നില്ലെന്നാണ് നിതീഷ് പറയുന്നത്. ഒന്നും നടക്കുന്നില്ലെങ്കില്‍ എങ്ങനെയാണ് ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയത്. രാജ്യം കുതിക്കുമ്പോള്‍ ബിഹാര്‍ എവിടെയാണെന്ന് ചിന്തിക്കൂ, ബിഹാറിനായാണ് അദ്ദേഹത്തെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. പക്ഷേ, അദ്ദേഹം ഇപ്പോള്‍ എന്താണ് ചെയ്യുന്നത് അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: