മിലാന്: ചാമ്പ്യന്‍സ് ലീഗില്‍ 20 വര്‍ഷത്തിനു ശേഷം ‘മിലാന്’ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ പിറന്നത് അപൂര്‍വ റെക്കോര്‍ഡ്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ഒരു നോക്കൗട്ട് മത്സരത്തില്‍ 34 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള രണ്ടു താരങ്ങള്‍ ഗോളടിക്കുന്ന് ആദ്യ കളി എന്നതാണത്.
രണ്ടാം സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ ഇന്റര്‍ മിലാന് ഏകപക്ഷീയമായ രണ്ടു ഗോളിനാണ് എ.സി മിലാനെ വീഴ്ത്തിയത്. കളിയുടെ തുടക്കത്തില്‍ തന്നെ നേടിയ രണ്ട് ഗോളുകളുടെ ബലത്തിലാണ് ഇന്ററിന്റെ ജയം. എട്ടാം മിനിറ്റില്‍ എഡിന് ജെക്കോ ഇന്ററിനെ മുന്നിലെത്തിച്ചു. ഇതിന്റെ ഞെട്ടല്‍ മാറും മുമ്പേ ഇന്റര്‍ വീണ്ടും എ.സി മിലാന്റെ വല കുലുക്കി. 11ാം മിനിറ്റില്‍ ഹെന്‍ട്രിക് മിഖിതാര്യന്റെ വകയായിരുന്നു രണ്ടാം ഗോള്‍. എഡിന് ജെക്കോക്ക് 37 വയസ്സും ഹെന്‍ട്രിക് മിഖിതാര്യയന് 34 വയസ്സുമാണ് പ്രായം.
മൂന്ന് തവണ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന് 13 വര്‍ഷം മുമ്പാണ് അവസാനമായി ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിയത്. .20022003 സീസണിലാണ് ഇരു ടീമുകളും ചാംപ്യന്‍സ് ലീഗ് സെമി ഫൈനലില്‍ അവസാനമായി ഏറ്റുമുട്ടിയത്. അന്ന് വിജയിച്ച് എസി മിലാന് ഫൈനലിലേക്ക് മുന്നേറി. രണ്ടാംപാദ മത്സരം ഈമാസം 17ന് മിലാനിലെ സാന്‍ സിറോ സ്റ്റോഡിയത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: