ന്യൂദല്‍ഹി: മന്ത്രി സജി ചെറിയാന് വിദേശയാത്ര അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. നാളെ ദുബായില്‍ നടക്കുന്ന മലയാളം മിഷന്റെ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് മന്ത്രി യാത്ര നിശ്ചയിച്ചിരുന്നത്.
മെയ് 12ന് രാവിലെ അജ്മാനിലും വൈകിട്ട് ബഹ്റൈനിലും ആയിരുന്നു മന്ത്രിയുടെ പരിപാടികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര തീരുമാനത്തോടെ സജി ചെറിയാന്റെ യുഎഇ ബഹ്റൈന്‍ യാത്ര നിലവില്‍ റദ്ദാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രം സമാനമായ വിദേശയാത്രാനുമതി നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: