തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കോളജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അഴിമതിനിയമനത്തിന് കളമൊരുങ്ങി. വിവിധ വിഷയങ്ങിലായി ഏപ്രില്‍ അവസാനം നടത്തിയ ഇന്റര്‍വ്യൂവിന്റെ റാങ്ക് പട്ടികയില്‍ അനര്‍ഹരും പാര്ട്ടിബന്ധുക്കളുമാണ് സ്ഥാനം നേടിയത്. യോഗ്യരായവരെ തഴഞ്ഞ് അനര്ഹെര റാങ്ക് പട്ടികയില്‍ തിരകിക്കയറ്റാന് ലക്ഷങ്ങള്‍ കൈമറിഞ്ഞെന്ന്് ആക്ഷേപമുണ്ട്.
എം.ജി. സര്‍വകലാശാലയിലും കേരളാസര്വകലാശാലയിലുമായി മലയാളം അസിറ്റന്റ് പ്രാഫസര്‍ തസ്തികയിലേക്ക് മുന്നുറോളം അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത് റാങ്ക്ലിസ്റ്റില് തന്നെ തിരിമറി നടന്നു. പിഎച്ച്.ഡിയും നെറ്റും അധ്യാപനപരിചയവും പബ്ലിക്കേഷനുകളുമടക്കമുള്ള യോഗ്യതകളുള്ള നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിരിക്കെ ഷോര്‍ട്ട്ലിസ്റ്റില്‍ അധ്യാപനപരിചയവും നെറ്റും പബ്ലിക്കേഷനുമില്ലാത്ത ആളുകള്‍ കയറിപ്പറ്റി. ഇങ്ങനെ കയറിപ്പറ്റിയ ആളാണ് എം.ജി. സര്‍വകലാശാലയുടെ റാങ്ക് പട്ടികയില്‍ അഞ്ചാമത് എത്തിയത്. സി.പി.എം. നേതാവിന്റെ മകളും നിലവില്‍ ദേവസ്വംബോര്‍ഡ് സ്കൂളിലെ അധ്യാപികയുമാണ്. രണ്ടാം റാങ്കില്‍ പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറിയുടെ മരുമകളും കയറിക്കൂടി. ഇവര്‍ നിലവില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് ഇവര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലെ ജോലി ലഭിച്ചത്.
എം.ജിയിലേക്കു മൂന്നു തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. 44 പേരെ ഷോര്ട്ലിസ്റ്റില് ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇന്റര്‍വ്യൂ നടത്തിയപ്പോള്‍ വരാനിരിക്കുന്ന രണ്ട് ഒഴിവുകള്‍ കൂടി കണക്കാട്ടി പത്തുപേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ വരുന്ന ഒഴിവില്‍ ഇതേ പട്ടികയില്‍നിന്ന് നിയമനം നടത്തുമെന്നും റാങ്ക് ലിസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളസര്‍വ്വകലാശാലയിലെ കോളജുകളില്‍ ഉണ്ടായിരുന്ന രണ്ട് ഒഴിവില്‍ ഒന്ന് ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്തിരുന്നതാണ്. ഇതില്‍ 16 പേരെയാണ് ഷോര്ട്ലിസ്റ്റില് പെടുത്തിയിരുന്നത്. രണ്ടു ഷോര്ട്ലിസ്റ്റിലും സ്ഥാനം പിടിച്ച ചുരുക്കം ഉദ്യോഗര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ കേരളയുടെ റാങ്ക് ലിസ്റ്റില്‍ രണ്ടാം റാങ്കുകാരി എം.ജി. സര്വകശലാശാലയിലെ ആദ്യ പത്ത് റാങ്കില്‍ ഉള്‍പ്പെട്ടില്ല. ആദ്യ റാങ്കുകാരി എം.ജി. റാങ്ക് ലിസ്റ്റില്‍ എട്ടാമതുമായി. ഇന്‍ഡക്സ് മാര്‍ക്ക് കൂടിയവരാണ് രണ്ടു റാങ്ക്ലിസ്റ്റിലും ഉള്‍പ്പെടുക എന്നിരിക്കെ കേരളയില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയവര്‍ എങ്ങനെ എം.ജിയില്‍ പിന്തള്ളപ്പെട്ടു എന്ന ചോദ്യം ഉയരുന്നു.
നെറ്റും അധ്യാപനപരിചയവും ഇല്ലാത്തവര്‍ അവര്‍ക്കു മുന്നില്‍ എത്തുകയും ചെയ്തു. അധികയോഗ്യതയുള്ള പലരും റാങ്ക് ലിസ്റിറന്റെ അടുത്തെങ്ങും എത്താതിരിക്കുമ്പോഴാണ് യോഗ്യതയില്ലാത്തവര്‍ നിയമനവും നേടി പോകുന്നത്. ഇന്റര്‍വ്യൂ ബോര്‍ഡിനെക്കുറിച്ചും ആക്ഷേപമുണ്ട്. ഇന്റര്വ്യൂബോര്ഡിലുള്ളവരേക്കാള് യോഗ്യതയുള്ളവരായിരുന്നു ഇന്റര്വ്യൂവിനനെത്തിയിരുന്നവരില് പലരും. അസോസിയേറ്റ് പ്രൊഫസറായ ഒരാളും ബാക്കിയുള്ളവര്‍ നാലുപേരും അസിസ്റ്റന്റ് പ്രൊഫസറമായിരുന്നു.
വലിയ സാമ്പത്തിക ഇടപാടുകളും നിയമനവുമായി ബന്ധപ്പെട്ട് നടന്നതായി ആരോപണമുണ്ട്.്.ഉടന്‍ നടക്കുന്ന നിയമനത്തിനു മാത്രമല്ല വരാനിരിക്കുന്ന നിയമനത്തില്‍ കൂടി ഉദ്യേഗാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിക്കുന്ന സമീപനമാണ് ് ഉണ്ടായിരിക്കുന്നത്
2015 മുതല്‍ പലതവണ അപേക്ഷ ക്ഷണിക്കുകയും ഇന്റര്‍വ്യൂ നടത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍ നിയമനങ്ങളില്‍ അഴിമതി നടക്കുന്നു എന്നു മനസിലാക്കിയ ഇന്റര്വ്യൂബോര്ഡ്്് ചെയര്മാന് ദേവസ്വംബോര്‍ഡ് മേധാവികളുടെ അഴിമതിക്കു കൂട്ടുനില്‍ക്കാതെ റാങ്ക് ലിസ്റ്റില്‍ ഒപ്പിടാതെ മടങ്ങിയിരുന്നു. ആ റാങ്ക് ലിസ്റ്റ് അന്ന് റദ്ദാക്കേണ്ടി വന്നു. പിന്നീട് കേസുകള്‍മൂലം ഇന്റര്‍വ്യൂ നീണ്ടുപോകുകയും വീണ്ടും നോട്ടിഫിക്കേഷന്‍ ഇറക്കുകയും ചെയ്യുകയായിരുന്നു. അതിനാലാണ് അപേക്ഷകരുടെ എണ്ണം വര്‍ധിച്ചത്. പലതവണ നീട്ടിവച്ച് പ്രതീക്ഷയോടെ കാത്തിരുന്ന പ്രായം കടന്ന ഉദ്യോഗാര്‍ത്ഥികളുടെ അവസാന പ്രതീക്ഷയാണ് ദേവസ്വംബോര്‍ഡ് ക്രമക്കേടിലൂടെ തകര്‍ത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: