ന്യൂദല്‍ഹി : ഏലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎ പരിശോധന. കഴിഞ്ഞ ദിവസം ഷാരൂഖ് സെയ്ഫിയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതി ഷാരൂഖ് സെയ്ഫിയുടെ വീട്ടിലും, സമീപത്തുമായി ഒമ്പത് സ്ഥലങ്ങളിലാണ് നിലവില്‍ പരിശോധന നടന്നു വരുന്നത്.
കുറ്റകൃത്യവുമായി തീവ്രവാദ ബന്ധമുണ്ടോ, ഷാരൂഖ് സെയ്ഫിക്ക് കൂടുതല്‍ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നത്. എന്‍ഐഎ കൊച്ചി യൂണിറ്റിനാണ് അന്വേഷണച്ചുമതല. എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ പ്രതി ഷാരൂഖ് സൈഫിക്കെതിരെ യുഎപിഎ ചുമത്തിയതോടെയാണ് എന്‍ഐഎ അന്വേഷണത്തിലേക്ക് വഴിവെച്ചത്.
ഷാരൂഖിന്റെ അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍, കേസില്‍ നടന്ന ഗൂഢാലോചന, ഭീകരവാദസ്വാധീനം എന്നിവയും എന്‍ഐഎ അന്വേഷിക്കും. നേരത്തെ രാജ്യത്ത് നടന്ന സമാനസംഭവങ്ങളുമായി ഈ കേസിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കും.
ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ആക്രമണം നടത്തിയ ഷാരൂഖ് സെയ്ഫി മാത്രമാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. പിന്നില്‍ മറ്റാരുടേയെങ്കിലും സ്വാധീനമുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകും ഏതെങ്കിലും സംഘടനയുടെയും വ്യക്തികളുടെയോ സ്വാധീനമുണ്ടോ, അന്തര്‍സംസ്ഥാന ഗൂഢാലോചന നടന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: