തിരുവനന്തപുരം: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. വന്ദനയെ അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് സുരേഷ് ഗോപി ആരോപിച്ചു. സംഭവത്തിൽ പോലീസിന് ദീർഘവീക്ഷണം ഇല്ലാതെ പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ആ വന്ന പൊലീസുകാരിൽ ഒരാളുടെ, അല്ലെങ്കിൽ എല്ലാവരുടെയും ഒരു അടുത്ത ബന്ധുവും രക്തബന്ധമുള്ള കുട്ടിയുമായിരുന്നു ആ ഡോക്ടറെങ്കിൽ അവർ ഈ പറയുന്ന 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ടു നിൽക്കുമായിരുന്നോ? ഇത് എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവർക്ക് സത്യത്തിൽ ഉണ്ടായിരുന്നെങ്കിൽ, അവർ അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ ഉദ്യോഗസ്ഥരോടു ചോദിക്കാനുള്ളൂ.’ – സുരേഷ് ഗോപി പറഞ്ഞു.
ഇന്നലെ പുലർച്ചയോടെയാണ് പോലീസ് കസ്റ്റഡിയിലുള്ള പ്രതി വൈദ്യ പരിശോധനയ്ക്കിടെ ഡോ. വന്ദനയെ(25) കൊലപ്പെടുത്തിയത്. നെടുമ്പന ഗവ. യു.പി സ്കൂൾ അധ്യാപകനായ വെളിയം ചെറുകരണക്കോണം ശ്രീനിലയത്തിൽ സന്ദീപ് എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാൾക്ക് മാനസിക അസ്യാസ്ഥ്യമുള്ളതായിട്ടാണ് പോലീസിന്റെ പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: