ഗാന്ധിനഗര്‍ (ഗുജറാത്ത്): കേരളത്തിലെ ഇടത് വലത് നേതാക്കള്‍ക്ക് ഗുജറാത്തിനോടുള്ള നിഷേധ മനോഭാവത്തിന് കാരണം അജ്ഞതയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. രാഷ്ട്രീയം ഏതായാലും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഭരണാധികാരികള്‍ക്ക് സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സദ്ഭരണ മാതൃകയേപ്പറ്റി പഠിക്കാനെത്തിയ മലയാളികള്‍ അടങ്ങിയ സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലി ആസ്ഥാനമായ പബ്ലിക് പോളിസി റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ 21 അംഗ സംഘമാണ് വികസന മാതൃക പഠിക്കാന്‍ ഗുജറാത്തിലെത്തിയത്.
നാടിന്റെ വികസന കാര്യത്തില്‍ ബിജെപി രാഷ്ട്രീയം നോക്കാറില്ല. അത് കൊണ്ടാണ് രാജ്യമെമ്പാടും ജനങ്ങള്‍ ബിജെപിയെ നെഞ്ചേറ്റുന്നത്. രാഷ്ട്രീയമായ തൊട്ടുകൂടായ്മ കേരളത്തിന്റെ ഭാവിക്ക് നല്ലതല്ല. സങ്കുചിത രാഷ്ട്രീയം മാറ്റിവെച്ച് നാടിന്റെ നന്മയ്ക്കായി എല്ലാവരും കൈ കോര്‍ക്കണം. അതിനായി വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ സഹകരണം ഉണ്ടാകണം. മികച്ച മാതൃകകള്‍ പകര്‍ത്തുന്നതില്‍ സങ്കോചമോ നാണക്കേടോ ഉണ്ടാകേണ്ട കാര്യമില്ല. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡിനെ പറ്റി പഠിക്കാന്‍ കേരളത്തില്‍ നിന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ വിവിധ മേഖലകള്‍ കേരളത്തില്‍ നിന്നുള്ള സംഘം സന്ദര്‍ശിച്ചു. മാലിന്യ സംസ്കരണം, സഹകരണരംഗം, വിനോദ സഞ്ചാര മേഖല, അടിസ്ഥാന സൗകര്യവികസനം, ഗതാഗതം, പദ്ധതി നിര്‍വഹണം എന്നീ മേഖലകളില്‍ ഗുജറാത്ത് കൈവരിച്ച നേട്ടങ്ങള്‍ നേരിട്ട് കണ്ടറിയാന്‍ പഠന സംഘത്തിനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: