ഭാരതത്തിലെ ഭൂമിയ്ക്കടിയിലുള്ള അപൂര്‍വ്വ ധാതു സമ്പത്ത് കണ്ടെത്തുക എന്നതില്‍ മോദി സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധേകേന്ദ്രീകരിച്ചിട്ടുണ്ട്. മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യയിലെ പുത്തന്‍ വ്യവസായങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്ക്കാന് അവശ്യമായ അസംസ്കൃത വസ്തുക്കള്‍ കണ്ടെത്തുക എന്നതായായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി ജിയോളജിക്കല്‍ സര്‍വ്വേ മൈനിങ്ങും ഗവേഷണവും ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കാശ്മീരില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ലിഥിയം (Lithium) നിക്ഷേപം കണ്ടത്തിയിരുന്നു. കശ്മീരില്‍ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ താഴ്വരയിലെ ലിഥിയം നിക്ഷേപം ഇന്ത്യയെ ഇലക്ട്രിക് വാഹനനിര്‍മ്മാണ രംഗത്ത് ലോകത്തിലെ നമ്പര്‍ വണ്‍ ആക്കും ഓരോ വര്‍ഷവും ഇന്ത്യ 1200 ടണ്‍ ലിഥിയം ഇറക്കുമതി ചെയ്യുന്നുണ്ട്. കശ്മീരില്‍ വന്‍ ലിഥിയം നിക്ഷേപം ഖനനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തിയാല്‍ ഇന്ത്യ ഇലക്ട്രിക് വാഹനനിര്‍മ്മാണത്തില്‍ നമ്പര്‍ വണ്‍ ആകുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗാഡ്കരി പ്രസ്താവിച്ചിരുന്നു.
എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ ഇന്ത്യയ്ക്കാവശ്യമായ ലിഥിയത്തിന്റെ 80 ശതമാനവും കിട്ടാവുന്ന തരത്തില്‍ രാജസ്ഥാനില്‍ വന്ലിഥിയം നിക്ഷേപം കണ്ടെത്തിയതായി ഈയിടെ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് വ്യാജവാര്‍ത്തയാണെന്ന് അറിയിച്ച് കൊണ്ട് ജിയോളജിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ മുന്നോട്ട് വന്നിരിക്കുകയാണ്.
ഈ വാര്‍ത്ത രാജസ്ഥാന് ഭരിയ്ക്കുന്ന കോണ്‍ഗ്രസ് ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് പറയപ്പെടുന്നു. രാജസ്ഥാനിലെ നഗോര്‍ ജില്ലയില്‍ ലിഥിയം നിക്ഷേപരം കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത. ഈ നേട്ടത്തിന് പിന്നില്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് ആണെന്ന് രാജസ്ഥാന് മൈനിങ്ങ് മന്ത്രി പ്രമോദ് ഭായ അവകാശപ്പെട്ടിരുന്നു.
രാജസ്ഥാനിലെ നഗോര്‍ ജില്ലയിലെ ദെഗാന പ്രദേശത്ത് ജിയോളജിക്കല്‍ സര്‍വ്വേ വന്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന പത്രവാര്‍ത്ത വ്യാജമാണെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ അറിയിച്ചു. ഇന്ത്യയുടെ 80 ശതമാനം ആവശ്യവും ഈ ലിഥിയം കൊണ്ട് നിറവേറ്റാമെന്നും വാര്‍ത്ത ഉണ്ടായിരുന്നു.
“മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇക്കുറി പരമാവധി ഭൂഖനനം നടത്തണെന്നതില് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. ജമ്മു കശ്മീരില്‍ കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ ലിഥിയമാണ് രാജസ്ഥാനില്‍ നിന്നും കണ്ടെത്തിയത്. – ഇതായിരുന്നു രാജസ്ഥാന് മൈനിംഗ് മന്ത്രിയുടെ വ്യാജപ്രചാരണം. രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവിടുത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു രാജസ്ഥാനില്‍ ലിഥിയം നിക്ഷേപം കണ്ടെത്തി എന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: