ദ കേരള സ്റ്റോറി എന്ന ചിത്രം ട്രെന്‍ഡാക്കിയ ആരാധകരോട് നന്ദി പറഞ്ഞ് പ്രധാന വേഷങ്ങളിലൊന്ന് അഭിനയിച്ച നടി അദ ശര്‍മ്മ. തന്റെ അഭിനയത്തെ ഇഷ്ടപ്പെട്ടവാരോടും നടി ട്വിറ്ററലൂടെ നന്ദി അറിയിച്ചു.സിനിമയില്‍ കാവി വസ്ത്രം ധരിച്ച് പൂമാല ധരിച്ച് നില്‍ക്കുന്ന ഫോട്ടോയും നടി പങ്കുവച്ചു.
ഈ മാസം 12ന് ദി കേരള സ്റ്റോറി രാജ്യാന്തര തലത്തില്‍ റിലീസ് ചെയ്യും. 37ല്‍ അധികം രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് നടി വെളിപ്പെടുത്തിയത്.
വ്യാജ സംഭവങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് പറയുന്നവരോട് ഐ എസ് ഐ എസ് , വധു എന്നിങ്ങനെ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ മതിയെന്നും കാര്യങ്ങള്‍ ബോധ്യപ്പെടുമെന്നും നടി പറയുന്നു. നിരവധി തെളിവുകള്‍ ഉണ്ടായിട്ടും അത് കാണാത്തവരോടാണ് ഈ അഭ്യര്‍ത്ഥന.
കേരള സ്റ്റോറി ഈ മാസം അഞ്ചിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വിപുല്‍ അമൃത്ലാല്‍ ഷായാണ്. ആദ ശര്‍മ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവരാണ് കേരള സ്റ്റോറിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കേരളത്തില്‍ നിന്ന് 32,000 പെണ്‍കുട്ടികളെ കാണാതാകുകയും പിന്നീട് ഐഎസില്‍ ചേരുകയും ചെയ്തുവെന്ന തരത്തിലുളള ട്രെയിലര്‍ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: