ഗാസിയാബാദ് : രാജ്യത്തെ ആദ്യ റീജ്യണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം(ആര്‍ആര്‍ടിഎസ്) ഉത്തര്‍പ്രദേശില്‍. 2023- 2024 ല്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തും. ദല്‍ഹിക്കും മീററ്റിനുമിടയില്‍ ഇടനാഴി ആയിട്ടായിരിക്കും ആര്‍ആര്‍ടിഎസിന്റെ പ്രവര്‍ത്തനം.
30,724 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. 2019 മാര്‍ച്ച് എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആര്‍ആര്‍ടിഎസിക്ക് തുടക്കമിട്ടത്. സാഹിബാബാദ്- ദുഹായി എന്നിവയ്‌ക്ക് സമീപത്തായാണ് ഇനിയും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉള്ളത്. 2025ല്‍ ഇത് കമ്മിഷന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ യുപി സര്‍ക്കാര്‍ 1326 കോടിയാണ് ആര്‍ആര്‍ടിഎസിക്ക് വകയിരുത്തിയത്. 2023-2024ല്‍ 1306 കോടി വീണ്ടും സംസ്ഥാന ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. അതിന് മുമ്പായി 900 കോടിയും അനുവദിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പദ്ധതിക്കായി 4472 കോടിയും നല്‍കിയിരുന്നു. കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെയാണ് പദ്ധതി പൂര്‍ത്തിയാകുന്നത്. നിലവില്‍ പദ്ധതിക്കായുള്ള അഞ്ചാമത് ടണലിന്റെ നിര്‍മാണമാണ് നടത്തി വരുന്നത്.
ഇത് കൂടാതെ അതിവേഗ യാത്രയ്‌ക്കായി രണ്ട് പദ്ധതികള്‍ കൂടി ഉത്തര്‍പ്രദേശില്‍ നിര്‍മാണം പൂര്‍ത്തിയാക്കി വരുന്നുണ്ട്. വാരാണസിയില്‍ റോപ്‌വേ പ്രോജക്ടിന് കൂടി സര്‍ക്കാര്‍ തുടക്കം കുറിക്കും. 645 കോടിയുടെ പദ്ധതി മെയില്‍ ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 18 മാസങ്ങള്‍ക്കുള്ളില്‍ ഇത് പൂര്‍ത്തീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാരണസി ഗോഡോവില ചൗക്കിലെ 3.8 കി.മി.യാണ് റോപ്‌വേ ആദ്യ ഘട്ടത്തില്‍ വരുന്നത്. 60മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ദൂരം 17 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ തിരക്കേറിയ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനാണ് ഇത്.
പ്രതിദിനം 16 മണിക്കൂറാണ് റോപ്‌വേയുടെ പ്രവര്‍ത്തന സമയം കണക്കാക്കിയിരിക്കുന്നത്. മണിക്കൂറില്‍ 3000 യാത്രക്കാര്‍ക്ക് ഇതിന്റെസേവനം ഉപയോഗിക്കാന്‍ സാധിക്കും. പ്രതിദിനം 96000 യാത്രക്കാര്‍ക്ക് റോപ്‌വേ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോപ്‌വേ പദ്ധതിക്കാി 30 ടവറുകള്‍ നിര്‍മിക്കാനാണ് തീരുമാനം. സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് 10 മുതല്‍ 55 മീറ്റര്‍ വരെ ഉയരത്തിലാകും ടവറുകളും സ്റ്റേഷനുകളും നിര്‍മിക്കുക.
810 കോടി മുതല്‍ മുടക്കില്‍ പോഡ് ടാക്‌സി സര്‍വീസുകള്‍ക്കായും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രതിദിനം 37000 യാത്രക്കാര്‍ക്ക് ഇതിലൂടെ സര്‍വീസ് നടത്താന്‍ സാധിക്കും. ജെവാര്‍ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തെ ഫിലിം സിറ്റിയുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാവുക. യമുന അതോറിട്ടി ഇന്ത്യയുടെ ആദ്യത്തെ പോഡ് ടാക്‌സി പദ്ധതിയുടെ പുതുക്കിയ ഡിപിആര്‍ ആന്‍ഡ് ബിഡ് ഡോക്യുമെന്റിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. പോഡ് ടാക്‌സികള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഡ്രൈവര്‍ ഇല്ലാതെ സഞ്ചരിക്കുന്നവയാണ്.
ദുബായ്, സിംഗപ്പൂര്‍, ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ നേരത്തെ തന്നെയുള്ളതാണെങ്കിലും ഇന്ത്യയില്‍ ഇതാദ്യമാണ്. 2024 പകുതിയോടെ പദ്ധതി പൂര്‍ത്തിയാക്കും. പരിസ്ഥിതിക്ക് അനുകൂലം എന്നതാണ് പോഡ് ടാക്‌സിയുടെ ഏറ്റവും വലിയ ഗുണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: