കൊച്ചി: സ്വച്ഛ് ഭാരത് മിഷന് പദ്ധതിയെ പുച്ഛിച്ച കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ ധനസഹായ പദ്ധതിയിലൂടെ സംസ്ഥാനത്ത് നിര്‍മിച്ചത് 2.57 ലക്ഷത്തിലേറെ വ്യക്തിഗത ശുചിമുറികള്‍. ഒമ്പതുവര്‍ഷം കൊണ്ട് 2,57,772 എണ്ണം. ഇതിനു പുറമേ 1263 കമ്മ്യൂണിറ്റി ശുചിമുറി സമുച്ചയങ്ങളും നിര്‍മിച്ചു.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിക്ക് ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര കുടിവെള്ള, ശുചിത്വ വകുപ്പ് നല്കിയ മറുപടിയിലാണ് വിവരങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെ പുച്ഛിക്കുകയും എതിര്‍ക്കുകയും ചെയ്ത പിണറായി സര്‍ക്കാരും ഭരണകക്ഷിയും ഈ ശുചിമുറികളുടെ നിര്‍മാണം സ്വന്തം നേട്ടമായാണ് പ്രചരിപ്പിക്കുന്നത്.
മാര്‍ച്ച് 15, 2023-ലെ കണക്കനുസരിച്ച് കേരളത്തിലെ 1509 ഗ്രാമങ്ങളില്‍, 677 ല്‍ ഖര മാലിന്യവും 659ല്‍ ദ്രവമാലിന്യ സംസ്കരണവും നടപ്പിലാക്കി. സംസ്ഥാനത്തെ 599 ഗ്രാമങ്ങള്‍ വെളിയിട വിസര്‍ജന വിമുക്തമാണെന്ന് വിവരാവകാശ മറുപടിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: