ന്യൂദല്‍ഹി: കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ലേണിംഗ് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എല്എംഐഎസ്) ആയ സക്ഷം (സ്റ്റിമുലേറ്റിങ് അഡവാന്‍സ് നോ) സമാരംഭിച്ചു. ന്യൂദല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ (എന്‍ഐഎച്ച്എഫ്ഡബ്ല്യു) ആണ് ഈ ഡിജിറ്റല്‍ പഠന പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ എല്ലാ ആരോഗ്യ വിദഗ്ധര്‍ക്കും ഓണ്‍ലൈന്‍ പരിശീലനവും മെഡിക്കല്‍ വിദ്യാഭ്യാസവും നല്‍കുന്നതിനുള്ള സമര്‍പ്പിതവും ഏകീകൃതവുമായ പ്ലാറ്റ്ഫോമാണ് സക്ഷം. ഈ ഡിജിറ്റല്‍ പഠന പ്ലാറ്റ്ഫോം ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും സ്ഥിതി ചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെട്രോപൊളിറ്റന്‍ നഗരങ്ങളിലെ തൃതീയ പരിചരണ കേന്ദ്രങ്ങള്‍, കോര്‍പ്പറേറ്റ് ആശുപത്രികള്‍ വരെയുള്ള ആരോഗ്യ വിദഗ്ധരുടെ ശേഷി വര്‍ദ്ധിപ്പിക്കും.
നിലവില്‍ സക്ഷം : എല്എംഐഎസ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പൊതുജനാരോഗ്യ വിഭാഗത്തില്‍ 200ലധികവും, 100 ക്ലിനിക്കല്‍ കോഴ്സുകളും നല്കി വരുന്നു. https://lmis.nihfw.ac.in/ വഴി ആരോഗ്യ വിദഗ്ധര്‍ക്ക് ഈ കോഴ്സുകള്‍ക്കായി പോര്‍ട്ടലില്‍ സ്വയം രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ പരിശീലനവും മൂല്യനിര്‍ണ്ണയത്തിലൂടെ യോഗ്യതയും നേടിയ ശേഷം സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ആരോഗ്യ മന്ത്രാലയത്തിലെയും എന്ഐഎച്ച്എഫ്ഡബ്ല്യുവിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: