വാഷിംഗ്ടണ്‍ : മാസികകളില്‍ എഴുതുന്ന ഇ. ജീന്‍ കരോളിനെതിരായ ലൈംഗികാതിക്രമത്തില്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഉത്തരവാദിത്തമുണ്ടെന്ന് വിചാരണ കോടതി. എന്നാല്‍ ബലാത്സംഗ ആ രോപണം നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തി.
രണ്ടാഴ്ചയിലധികം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. നഷ്ടപരിഹാരമായി കരോളിന് അഞ്ച് ദശലക്ഷം ഡോളര്‍ നല്കാന് ജൂറി ഉത്തരവിട്ടു.1995ലോ 1996ലോ മാന്‍ഹട്ടനിലെ ബെര്‍ഗ്ഡോര്‍ഫ് ഗുഡ്മാന് ഡ്രസിംഗ് റൂമില്‍ വച്ച് ഡൊണാള്‍ഡ് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി വിചാരണയ്ക്കിടെ ജീന്‍ കരോളിന് മൊഴി നല്കി.
ഏപ്രില്‍ 25 നാണ് വിചാരണ ആരംഭിച്ചത്. മുഴുവന്‍ സമയവും ട്രംപ് ഹാജരായിരുന്നില്ല. തന്റെ സാമൂഹ്യ മാധ്യമ ബ്ലോഗ് പോസ്റ്റില്‍, ഡൊണാള്‍ഡ് ട്രംപ് ഈ തീരുമാനത്തെ അപമാനമാണെന്ന് പറയുകയും കരോളിന് എന്ന സ്ത്രീ ആരാണെന്ന് തനിക്കറിയില്ലെന്നും അവകാശപ്പെട്ടു.
ഇപ്പോള്‍ ലോകം സത്യം അറിയുകയാണെന്ന് ജീന്‍ കരോള്‍ പ്രതികരിച്ചു. ഈ വിജയം തനിക്ക് മാത്രമല്ല ഇത്തരത്തില്‍ കഷ്ടത അനുഭവിക്കുന്ന ഓരോ സ്ത്രീക്കും വേണ്ടിയുള്ളതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഡൊണാള്‍ഡ് ട്രംപ് അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റീവന്‍ ച്യൂങ് പറഞ്ഞു. വിധിയെ കോടതിയില്‍ ചോദ്യം ചെയ്യുന്നതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: