തിരുവനന്തപുരം : കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതിയുടെ പരാക്രമത്തില്‍ ഓടാന്‍ സാധിക്കാതെ കുട്ടി വീണുപോയപ്പോള്‍ കുത്തേറ്റതാണ്. ആക്രമണം ഉണ്ടാകുമ്പോള്‍ കുട്ടി ഭയന്നിട്ടുണ്ടെന്നാണ് ഡോക്ടര്‍ അറിയിച്ചിട്ടുള്ളതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.
‘കൊട്ടാരക്കരയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പോലീസ് കൊണ്ടുവന്ന ഒരു പ്രതി കൂടിയാണ്. ആരോഗ്യപ്രവര്‍ത്തകരും സിഎംഒ അടക്കം സ്ഥലത്തുണ്ടായിരുന്നു. കുട്ടി ഹൗസ് സര്ജന് ആണ്. അത്ര എക്്സ്പീരിയന്സ്ഡ് അല്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം ലഹരിക്കടിമയായ ഒരാള്‍ ആക്രമിച്ചാല്‍ എങ്ങനെ തടയുമെന്ന് ആരോഗ്യമന്ത്രിയുടെ പ്രസ്താവനയോട് എംഎല്‍എ ഗണേഷ് കുമാര്‍ പ്രതികരിച്ചു. അക്രമാസക്തനായ പ്രതി ഡോക്ടറെ കീഴ്പ്പെടുത്തിയതിന് ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്ജന് വന്ദന ദാസാണ് (23) മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ എത്തിച്ച പ്രതി സന്ദീപ് ഡോക്ടറെ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഉടന്‍ തന്നെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഡോക്ടര്‍ക്ക് അറ് തവണയാണ് കുത്തേറ്റത്. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും കയറി. കഴുത്തിനും, നട്ടെല്ലിന് കുത്തേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: