താഷ്കന്റ്: ഇന്ത്യന്‍ ബോക്സര്‍മാരായ നിശാന്ത് ദേവും ദീപക് ഭോറിയയും കസാക്കിസ്ഥാനിലെ താഷ്കന്റില്‍ നടക്കുന്ന ബോക്സിംഗ് ലോക ചാമ്പ്യന്‍ഷിപ്പ് 2023 ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്നിറങ്ങും. നിശാന്ത് ക്യൂബയുടെ ജോര്‍ജ് കുല്ലറെ നേരിടും. കിര്‍ഗിസ്ഥാന്റെ ദിയുഷേബേവ് നൂര്ജിജിത്തിനെയാണ് ദീപക് നേരിടുന്നത്.
ഇന്നലെ, പുരുഷന്മാരുടെ 51 കിലോഗ്രാം വിഭാഗത്തില്‍ ചൈനയുടെ ഷാങ് ജിയാമാവോയെ 5-0 ന് തോല്‍പ്പിച്ച് ദീപക് ക്വാര്‍ട്ടറിലെത്തി.നിശാന്ത് ദേവ് ആദ്യ മിനിറ്റിനുള്ളില്‍ തന്നെ പലസ്തീന്റെ നിദാല്‍ ഫൊഖാഹയെ രണ്ട് തവണ വീഴ്ത്തി. പുരുഷന്മാരുടെ 71 കിലോഗ്രാം വിഭാഗത്തിലാണ് ക്വാട്ടറിലെത്തിയത്.
54 കിലോഗ്രാം പ്രീക്വാര്‍ട്ടറില്‍ ലോക വെള്ളി മെഡല്‍ ജേതാവ് കസാക്കിസ്ഥാന്റെ മഖ്മൂദ് സബിര്ഖാനോട് ഇന്ത്യയുടെ സച്ചിന് സിവാച്ച് 0-5ന് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: