Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കേരള സ്റ്റോറി അറിയാന്‍ രാജ്യം ആഗ്രഹിക്കുന്നു

കേരളത്തില്‍ നടക്കുന്ന ഭീകരതയുടെ അപകടകരമായ ഗൂഢാലോചന ഇന്ത്യക്കും ലോകത്തിനും ആദ്യമായി ഒരു സിനിമ ധീരമായി കാണിച്ചുകൊടുത്തു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 10, 2023, 05:00 am IST
in Main Article

അനുരാഗ് സിങ് താക്കൂര്‍

(കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ,

കായിക യുവജനകാര്യ മന്ത്രി)

ദി കേരള സ്റ്റോറി ഒരു സാധാരണ സിനിമയല്ല. സത്യത്തെ തുറന്നുകാട്ടാനുള്ള ശ്രമമാണ് മതപരിവര്‍ത്തന സംഘങ്ങളുടെ ദുഷിച്ച അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടുന്ന സിനിമയാണ് എല്ലാ സഹോദരിമാരും പെണ്‍കുട്ടികളും ഈ സിനിമ കാണണം.

ഇന്ത്യയില്‍ ഭീകരതയ്‌ക്ക് എതിരായ പോരാട്ടത്തിന്  അനുകൂലമായ അലയൊലികള്‍ ഈ സിനിമ സൃഷ്ടിക്കും. പ്രണയക്കെണിയില്‍പ്പെടുത്തി ഇന്ത്യയിലെ നിരപരാധികളായ പെണ്‍കുട്ടികളെ എങ്ങനെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന സത്യമാണ് ഈ സിനിമയിലൂടെ മുന്നിലെത്തുന്നത്. രാജ്യത്തിനെതിരെ വര്‍ഷങ്ങളായി നടക്കുന്ന ഗൂഢാലോചനയാണ് വെളിച്ചത്ത് വന്നിരിക്കുന്നത്.  

കേരളത്തില്‍ നടക്കുന്ന ഭീകരതയുടെ അപകടകരമായ ഗൂഢാലോചന ഇന്ത്യക്കും ലോകത്തിനും ആദ്യമായി ഒരു സിനിമ ധീരമായി കാണിച്ചുകൊടുത്തു. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കോണ്‍ഗ്രസും ഇടതുപക്ഷവും നിഷേധിച്ചുകൊണ്ടിരുന്ന സത്യം രാജ്യത്തിനു  മുന്നില്‍ വന്നിരിക്കുന്നു. ആഗോള ഭീകര സംഘടനയായ ഐഎസ്ഐഎസ് പോലുള്ള സംഘടനകളുടെ ഇന്ത്യക്കെതിരായ കുതന്ത്രങ്ങളെ തുറന്നുകാട്ടുന്ന ഒരു രേഖയാണ് ഇത്. തീവ്രവാദമെന്ന രാക്ഷസനില്‍ നിന്ന് നമ്മുടെ സഹോദരിമാരെയും പെണ്‍കുട്ടികളെയും എങ്ങനെ രക്ഷിക്കാമെന്ന് ഈ സിനിമ പഠിപ്പിക്കുന്നു.

മതപരിവര്‍ത്തനത്തിലൂടെ കേരളത്തിലെ നിരപരാധികളായ സഹോദരിമാരും പെണ്‍കുട്ടികളും ഭീകരതയുടെ ചെളിക്കുണ്ടിലേക്ക് വലിച്ചെറിയപ്പെട്ടു, ഇത് അവരുടെയും അവരുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും മാത്രമല്ല, ഈ രാജ്യത്തെ സ്നേഹിക്കുകയും ഭീകരതക്കെതിരെ പോരാടുകയും ചെയ്യുന്ന എല്ലാ ഇന്ത്യക്കാരുടെയും കഥ കൂടിയാണ്. പ്രീണന രാഷ്‌ട്രീയത്തില്‍ മുഴുകിയ കോണ്‍ഗ്രസും ഇടതുപക്ഷവും പതിറ്റാണ്ടുകളായി കേരളത്തില്‍ നടക്കുന്ന ഭീകരവാദ ഗൂഢാലോചനകളെ പ്രതിരോധിക്കാന്‍ കുപ്രചരണങ്ങള്‍ നടത്തുകയും കോടതികളെ സമീപിക്കുകയും ചെയ്തു. ഇന്ത്യയിലെ നിരപരാധികളായ പെണ്‍കുട്ടികള്‍ക്കൊപ്പമാണോ നിലകൊള്ളുന്നതെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും വ്യക്തമാക്കണം. തീവ്രവാദ സംഘടനകളെ തുറന്നുകാട്ടാനുള്ള ഈ ശ്രമത്തെ അനുകൂലിക്കുകയാണോ എതിര്‍ക്കുകയാണോ? ഭാവിയില്‍ ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ ഉണ്ടാകുമോ? നമ്മുടെ പെണ്‍കുട്ടികള്‍ അതില്‍ കുടുങ്ങിപ്പോകണോ? കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പെണ്‍കുട്ടികള്‍ക്കൊപ്പമാണോ? അതോ അവര്‍ക്കെതിരെയാണോ? കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തീവ്രവാദ സംഘടന കള്‍ക്കൊപ്പമാണോ?  

ദ കേരള സ്റ്റോറി നിരോധിച്ചതിലൂടെ ബംഗാളിലെ സഹോദരിമാരോടും പെണ്‍മക്കളോടും മമത ബാനര്‍ജി അനീതി കാണിച്ചിരിക്കുകയാണ്. മമതയുടെ ഇത്തരം നീക്കങ്ങള്‍ ഭീകരര്‍ക്ക് ശക്തി നല്‍കുന്നു. ബംഗാളില്‍ നിരപരാധിയായ ഒരു പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തത് നമ്മെ ലജ്ജിപ്പിക്കുന്നു. തീവ്രവാദത്തിന് ഇരയായ കേരളത്തിലെ ഈ നിരപരാധികളായ പെണ്‍കുട്ടികളോടാണോ, തീവ്രവാദ സംഘടനകളോടാണോ മമതയുടെ അനുഭാവം എന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇന്ന് രാജ്യം മുഴുവന്‍ അവരോട് ഒരേ സ്വരത്തില്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു, ഭീകരതയെ കേന്ദ്രീകരിച്ചുള്ള ഈ സിനിമയില്‍ എന്താണ് അവര്‍ക്ക് ഇത്ര പ്രശ്‌നം.

ഈ സിനിമയെ അജണ്ടയായി, പ്രചാരണമായി കരുതുന്നവരോട്, തീവ്രവാദത്തിന്റെ വക്താക്കളോട്, ഒന്നേ പറയാനുള്ളൂ…നിങ്ങള്‍ മറച്ചുവെച്ച ദ കേരള സ്റ്റോറി അറിയാന്‍ രാജ്യം ആഗ്രഹിക്കുന്നു.

(ദി കേരള സ്റ്റോറി കണ്ടതിനു ശേഷം നടത്തിയ പ്രതികരണത്തില്‍ നിന്നു തയാറാക്കിയത്)

Tags: indiacinemaഅനുരാഗ് താക്കൂര്‍ദ കേരള സ്‌റ്റോറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.