ന്യൂദല്‍ഹി: പരിക്കേറ്റ സാഹസിക പര്വതാരോഹകന് അനുരാഗ് മാലുവിനെ വിദഗ്ധചികിത്സയ്ക്കായി നേപ്പാളില്‍ നിന്ന് ദല്‍ഹിയിലേക്ക് കൊണ്ടുവന്നേക്കും. ശരീരത്തില്‍ അണുബാധ പടരുന്നതിനെത്തുടര്‍ന്നാണ് തീരുമാനം. രാജസ്ഥാനിലെ കിഷന്‍ഗഡ് നിവാസിയായ അനുരാഗിനെ (34) ഏപ്രില്‍ പകുതിയോടെ അന്നപൂര്‍ണ കൊടുമുടി ഇറങ്ങുന്നതിനിടെ 6,000 മീറ്റര്‍ ഉയരത്തില്‍ നിന്ന് വീണു കാണാതായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളില്‍ പത്താമത്തേതാണ് അന്നപൂര്‍ണ.
മൂന്ന് ദിവസത്തെ തുടര്‍ച്ചയായ തെരച്ചിലിനൊടുവില്‍ ഏപ്രില്‍ 20നാണ് ഏകദേശം 5800 മീറ്റര്‍ ഉയരത്തില്‍ ആഴത്തിലുള്ള വിള്ളലില്‍ നിന്ന് അനുരാഗിനെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ കണ്ടെത്തിയത്.
പൊഖാറയിലെ മണിപ്പാല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം തുടര്‍ ചികിത്സയ്ക്കായി വിമാനമാര്‍ഗം കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അനുരാഗിനെ കൂടുതല്‍ ചികിത്സയ്ക്കായി ന്യൂദല്‍ഹിയിലേക്ക് കൊണ്ടുവരാന്‍ കുടുംബം ആലോചിക്കുന്നുണ്ടെന്നും എന്നാല്‍ എല്ലാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ഒന്നും പറയാനാകില്ലെന്നും അനുരാഗിന്റെ ബന്ധു സുധീര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കാഠ്മണ്ഡുവിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലൊന്നായ മെഡിസിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ പിന്തുണയിലാണ് ഇപ്പോഴും അനുരാഗ്.
8,000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികളും ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയര്‍ന്ന ഏഴ് പോയിന്റുകളും കയറാനുള്ള ദൗത്യത്തിലായിരുന്നു അനുരാഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: