ഭോപ്പാല്‍ : ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച മറ്റൊരു ചീറ്റപ്പുലി കൂടി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചത്തു. ദക്ഷ എന്ന പെണ് ചീറ്റപിപുലായാണ് ചത്തത്. ഏകദേശം 40 ദിവസത്തിനിടെ മൂന്നാമത്തെ ചീറ്റപ്പുലിയാണ് ചാകുന്നത്.
ആറുവയസുള്ള ‘ഉദയ്’ എന്ന ചീറ്റപ്പുലി ഹൃദയാഘാതം മൂലം ചത്തു ദിവസങ്ങള്‍ക്കകമാണ് ദക്ഷയും ചാകുന്നത്.
രാജ്യത്ത് അന്യം നിന്ന് പോയ ചീറ്റപ്പുലികളെ വീണ്ടും എത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക താത്പര്യമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് സെപ്തംബര്‍, ഫെബ്രുവരി മാസങ്ങളില്‍ 20 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്.ചീറ്റപ്പുലികള്‍ ചാകുന്നത് ആശങ്ക ഉയര്ത്തുന്നുന്നുണ്ടെങ്കിലും ബാക്കിയുള്ളവ നല്ല ആരോഗ്യസ്ഥിതിയിലാണെന്നാണ് സര്‍ക്കാര്‍ നിലപാട്.
മറ്റ് ചീറ്റപ്പുലികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അവയക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും പരിസ്ഥിതി- വനം- കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.ചീറ്റപ്പുലികള്‍ സ്വയം വേട്ടയാടുകയും മറ്റ് സ്വാഭാവിക സ്വഭാവസവിശേഷതകള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: