Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ക്യാമറ ഇടപാട് അന്വേഷണം പൂര്‍ത്തിയാക്കും മുമ്പ് വ്യവസായ സെക്രട്ടറിക്കും സ്ഥാനചലനം

വിവാദ ക്യാമറ ഇടപാട് അന്വേഷിക്കുന്ന വ്യവസായ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ മാറ്റി ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ക്യാമറ ഇടപാട് അന്വേഷിക്കുന്ന മുഹമ്മദ് ഹനീഷിനെ റവന്യൂ, ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ച് മിനിട്ടുകള്‍ക്കകം നിയമനം റദ്ദാക്കി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2023, 04:47 pm IST
in Kerala

തിരുവനന്തപുരം: വിവാദ ക്യാമറ ഇടപാട് അന്വേഷിക്കുന്ന വ്യവസായ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ മാറ്റി ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ക്യാമറ ഇടപാട് അന്വേഷിക്കുന്ന  മുഹമ്മദ് ഹനീഷിനെ റവന്യൂ, ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ച് മിനിട്ടുകള്‍ക്കകം നിയമനം റദ്ദാക്കി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. സുമന്‍ ബില്ലയാണ് പുതിയ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റീഫോംസ് വകുപ്പില്‍ ഔദ്യോഗിക ഭാഷയുടെ അധിക ചുമതല കൂടി നല്കി. ഡോ. എ. ജയതിലകാണ് എക്‌സൈസ്, നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി. പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പിന്റെയും എസ്‌സി, എസ്ടി വകുപ്പിന്റെയും അധിക ചുമതല നല്കി.  

ഡോ. ഷര്‍മ്മിള മേരിജോസഫിന് തദ്ദേശ വകുപ്പിന്റെ ചുമതലയോടൊപ്പം സാമൂഹിക നീതി വകുപ്പിന്റെ അധിക ചുമതല കൂടി നല്കി. റാണി ജോര്‍ജിനെ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കി. വനിതാശിശു വികസന വകുപ്പിന്റെ അധികചുമതലയും നല്കി. മിനി ആന്റണിയെസഹകരണ വകുപ്പ്, ന്യൂനപക്ഷ വകുപ്പ് സെക്രട്ടറിയായും ഡോ.രത്തന്‍ യു. കേല്‍ക്കര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ  സെക്രട്ടറി സ്ഥാനവും ആരോഗ്യ സര്‍വകലാശാലയുടെ സെക്രട്ടറി സ്ഥാനവും കൂടി നോക്കും. അജിത്കുമാറിന്  കയര്‍, കശുവണ്ടി, കൈത്തറി എന്നിവയുടെ സെക്രട്ടറിയുടെ അധിക ചുമതല നല്കി. കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ആണ് വാട്ടര്‍ അതോറിറ്റി എംഡി.  ഇമ്പശേഖറാണ് കാസര്‍കോട് കളക്ടര്‍. അരുണ്‍ കെ. വിജയനെ നഗരാസൂത്രണ വിഭാഗത്തിലെ ഡയറക്ടറായും നിയമിച്ചു. ആര്‍. മേഘശ്രീയാണ് രജിസ്‌ട്രേഷന്‍ വകുപ്പ് ഐജി. അരുണ്‍ കെ. വിജയന്‍ എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറായി. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ സിഇഒയുടെ അധിക ചുമതലയും വഹിക്കും.

അന്വേഷണം പൂര്‍ത്തിയാക്കും  മുമ്പേ സ്ഥാനചലനം  

കോടികളുടെ തിരിമറി നടന്നെന്ന് ആരോപണം ഉയര്‍ന്ന ക്യാമറ ഇടപാട് അന്വേഷണം പൂര്‍ത്തിയാക്കും മുമ്പ് വ്യവസായ സെക്രട്ടറിക്ക് സ്ഥാനചലനം. എഐ ക്യാമറകള്‍ സ്ഥാപിക്കുന്ന കരാര്‍ വിവാദത്തില്‍ വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കെല്‍ട്രോണില്‍ എത്തി കരാര്‍ നല്കിയ ഫയലുകളില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് കരാര്‍ ഏറ്റെടുത്ത കമ്പനികളുടെ തെളിവെടുപ്പ് നടത്താനിരിക്കെയാണ് മുഹമ്മദ് ഹനീഷിന്റെ സ്ഥാനചലനം.  ക്യാമറ ഇടപാടില്‍ വ്യവസായ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് പ്രതികൂലമായാല്‍ പ്രതിസന്ധിയിലാകും. ഇതുവരെയുള്ള റിപ്പോര്‍ട്ട് നല്കാനാണ് മുഹമ്മദ് ഹനീഷിന്റെ തീരുമാനം.

Tags: keralaഎഐ ക്യാമറഐഎഎസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.