തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയതോടെ കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറും. ഇത് ബുധനാഴ്ചയോടെ ‘മോക്ക’ ചുഴലിക്കാറ്റായി വീശും.
ചുഴലിക്കാറ്റ് കേരള തീരത്തേയ്‌ക്ക് വീശാന്‍ സാധ്യത കുറവാണെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്. വടക്ക്- വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍കടന്ന് ബംഗ്ലാദേശ്- മ്യാന്മര്‍ തീരത്തേക്ക് നീങ്ങും.
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. 24 മണിക്കൂറില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്‌ക്കും സാധ്യതയുണ്ട്. 64.5 മില്ലി മീറ്ററില്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. ഇടിമിന്നലോട് കൂടി ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: