തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഇടപാടിനെകുറിച്ച് കെൽട്രോണിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന നടത്തിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
തിങ്കളാഴ്ച രാവിലെയാണ് ആദായ നികുതി വകുപ്പിന്റെ സംഘം കെൽട്രോണിൽ പരിശോധനയ്‌ക്കെത്തിയത്. ഏകദേശം 10 ഉദ്യോഗസ്ഥരുണ്ടായിരുന്നതായി പറയുന്നു. കരാർ സംബന്ധിച്ച മുഴുവൻ രേഖകളും ഒരാഴ്ചയ്‌ക്കുള്ളിൽ ഹാജരാക്കാൻ ആദായനികുതിവകുപ്പ് കെൽട്രോണിന് നിർദേശം നൽകിയതായും പറയുന്നു.
എഐ ക്യാമറ വാങ്ങിയതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നുവെന്ന പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് ആദായനികുതിവകുപ്പിന്റെ പരിശോധന. ക്യാമറ പദ്ധതിയിലെ കരാറുകളും ഉപകരാറുകളും സംബന്ധിച്ച മുഴുവന്‍ രേഖകളും ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു.
ഇതിന് കെൽട്രോൺ അധികൃതർ രണ്ടാഴ്ച സാവകാശം ചോദിച്ചു. മറ്റ് ഓഫീസുകളിൽ നിന്നു കൂടി രേഖകൾ ശേഖരിക്കണമെന്ന് കെൽട്രോൺ ഉദ്യോഗസ്ഥർ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ രണ്ടാഴ്ചയ്‌ക്കുള്ളിൽ എല്ലാ രേഖകളും ഹാജരാക്കണമെന്ന് ആദായനികുതി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉപകരാറില്‍ കോടികളുടെ ക്രമക്കേടുകളും അഴിമതി ആരോപിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ എജി ഓഫീസിലെ ഓഡിറ്റ് വിഭാഗവും കെൽട്രോണിൽ പരിശോധന നടത്തുന്നുണ്ട്.
മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെല്‍ട്രോണ്‍ എഐ ക്യാമറ പദ്ധതി നടപ്പാക്കിയതെന്ന് പരാതിയുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന ഉപകരണങ്ങളുടെ 50 ശതമാനമെങ്കിലും അക്രഡിറ്റഡ് ഏജന്‍സിയുടേതായിരിക്കണമെന്ന് ധനവകുപ്പ് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു. 50 ശതമാനത്തിലേറെ മൂന്നാം കക്ഷിയില്‍ നിന്നാണ് വാങ്ങുന്നതാണെങ്കില്‍ അക്രഡിറ്റഡ് ഏജന്‍സിക്ക് കരാര്‍ നല്‍കരുതെന്നും ധനവകുപ്പ് നിര്‍ദ്ദേശം നിലവിലുണ്ട്. ഇതെല്ലാം കാറ്റില്‍പറത്തിയാണ് കെൽട്രോൺ പദ്ധതി നടപ്പാക്കിയത്.
എസ്ആര്‍ഐടിക്ക് കരാര്‍ നൽകിത് ഗതാഗത വകുപ്പുപോലും അറിഞ്ഞിരുന്നില്ല. കരാറിലെ അനൗചിത്യം ചൂണ്ടിക്കാട്ടി സിപിഐ മന്ത്രിമാർ എതിർപ്പുന്നയിച്ചിരുന്നു. ചട്ടം മറികടന്നതിൽ ധനവകുപ്പിനും അതൃപ്തിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: