ഭോപ്പാല്‍: മധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയിലുണ്ടായ ബസ് അപകടത്തില്‍ 22 മരണം. 31 പേര്‍ക്ക് പരിക്കേറ്റു. ഇന്‍ഡോറിലേക്ക് പോയ ബസ് ദൊംഗര്ഗാവിന് സമീപം പാലത്തില്‍ നിന്ന് വെളളം വറ്റിയ നദിയിലേക്ക് വീണാണ് അപകടം.
അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കുണ്ടായ ദുഖത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് മോദി ആശംസിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചു.പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും നല്‍കും.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവും അനുശോചനം അറിയിച്ചു. അപകടത്തില്‍ നിരവധി പേര് മരിച്ചെന്ന വാര്‍ത്തയില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് രാഷ്ട്രപതി ട്വീറ്റില്‍ പറഞ്ഞു. അപകടത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അവര്‍ ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: