ബംഗളുരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നാളെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ 58,282 പോളിംഗ് ബൂത്തുകളില്‍ 11,617 എണ്ണവും നിര്‍ണായകമാണ്.
തിരഞ്ഞെടുപ്പ് ദിവസം 156,000 പൊലീസ് ഓഫീസര്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍, ഹോം ഗാര്‍ഡുകള്‍, അര്‍ദ്ധസൈനികര്‍ എന്നിവരെ സുരക്ഷയ്ക്കായി വിന്യസിക്കും. പ്രശ്നബാധിത പ്രദേശങ്ങളിലെ ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് ഭയമില്ലാതെ വോട്ട് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്.
അന്തര്‍ ജില്ലാ- അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലെ 700 ചെക്പോസ്റ്റുകളില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വോട്ടര്‍മാരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിന് ഇന്ന് റൂട്ട് മാര്‍ച്ചുകള്‍ നടത്തും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് സംരക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: