പ്രൊഫ: രാകേഷ് മോഹന്‍ ജോഷി
(ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്
പ്ലാന്റേഷന് മാനേജ്മെന്റ് ബാംഗ്ലൂര്‍)
ആഗോള തലത്തില്‍ ശ്രദ്ധേയമായ ഇന്ത്യയുടെ കയറ്റുമതി പ്രകടനം: ലോകമെമ്പാടും നിലനില്‍ക്കുന്ന ശക്തമായ കയറ്റുമതി തിരിച്ചടികള്‍ക്കിടയിലും, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ കയറ്റുമതി പ്രകടനം വളരെ ശ്രദ്ധേയമാണ്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയും, ചരക്ക് കയറ്റുമതിയും സേവനങ്ങളും കൂടിച്ചേര്‍ന്ന്, 13.8 ശതമാനം വര്‍ദ്ധനവുണ്ടായി. 2022 23 ല്‍ 770 ബില്യണ്‍ ഡോളറിലെത്തി പുതിയനേട്ടം കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തെ മൊത്തംകയറ്റുമതി 676 ബില്യണ്‍ ഡോളര്‍ മാത്രമല്ല, നിലവിലെ 750 ബില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യവും ഇന്ത്യ മറികടന്നു. ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യം
ഉണ്ടായിരുന്നിട്ടും, 2022 23 കാലയളവില്‍, സേവന മേഖലയിലെ കയറ്റുമതിയില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 26.8 ശതമാനം ആയിരുന്നു. ചരക്ക് കയറ്റുമതിയില്‍ 6.03 ശതമാനവും. ഇത് ഇന്ത്യയുടെ കയറ്റുമതിയുടെ മൊത്തത്തിലുള്ള വളര്‍ച്ചയെ 13.8 4ശതമാനം ആയി നിലനിര്‍ത്താന്‍ സഹായിച്ചു. 2022 23 ല്‍ സേവന കയറ്റുമതി 26.8ശതമാനം എന്ന ശ്രദ്ധേയമായ നിരക്ക് രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ നിരക്കായ 254.5 ബില്യണ്‍ ഡോളറില്‍ നിന്ന് 323 ബില്യണ്‍ ഡോളറിലെത്തി. അതേസമയം ഇറക്കുമതിനിരക്ക്,
ഇതേ കാലയളവില്‍ 613 ഡോളറില്‍ നിന്ന് 714 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2021 22 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന കയറ്റുമതിയായ 422 ബില്യണ്‍ ഡോളറിന്റെ 45 ശതമാനം എന്ന അഭൂതപൂര്‍വമായ, അവിശ്വസനീയമായ, റെക്കോര്‍ഡ് വളര്‍ച്ചയും ഉണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ശ്രദ്ധേയമായ കയറ്റുമതി വളര്‍ച്ച അങ്ങേയറ്റം പ്രശംസനീയമാണ്. 2022 ന്റെ ആദ്യ രണ്ട് പാദങ്ങളില്‍ ലോക ചരക്ക് വ്യാപാര അളവ് 4.2 ശതമാനം ആയി വളര്‍ന്നു എന്നത് ശ്രദ്ധേയമാണ്. 2022 ലെ നാലാം പാദത്തില്‍ ഇത് 2.7 ശതമാനമായി കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഇത് കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. കൂടാതെ, കോവിഡിന് ശേഷമുള്ള വിതരണ ശൃംഖലയിലെ തടസങ്ങള്‍, റഷ്യ
ഉക്രൈന് യുദ്ധം, അമേരിക്കയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ബ്രിട്ടിന് ബ്രെക്സിറ്റിനു ശേഷമുള്ള സാമ്പത്തികപ്രതിസന്ധികള്‍ എന്നിവയെല്ലാം കാരണം യൂറോപ്പിലും മറ്റ് വികസ്വര രാഷ്ട്രങ്ങളിലും സാമ്പത്തിക മാന്ദ്യം ഉണ്ടായിട്ടും, ഇന്ത്യയുടെ കയറ്റുമതിയില്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായത് വളരെ പ്രശംസനീയമായ റെക്കോര്‍ഡാണ്.
ഇന്ത്യയുടെ നയതന്ത്രപരമായ വ്യാപാര ഇടപെടലുകള്‍:
ഇന്ത്യയുടെ കയറ്റുമതി പ്രകടനത്തിലെ അവിശ്വസനീയമായ മുന്നേറ്റം കേവലം യാദൃച്ഛികമല്ല, മറിച്ച് അത് നന്നായി തയ്യാറാക്കിയ വ്യാപാരനയ ഇടപെടലുകളുടെയും, കാര്യക്ഷമമായ നടപ്പാക്കലിന്റെയും, കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് അനുകൂലമായ ഒരു പരിസ്ഥിതി സൃഷ്ടിക്കുന്നതിനുള്ള മറ്റ് നിരവധി സംരംഭങ്ങളുടെയും ഫലമാണ്.
കയറ്റുമതി സുഗമമാക്കല്‍, മാര്‍ക്കറ്റ് ആക്സസ് ഇനീഷ്യേറ്റീവ് (എംഎഐ), കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ തീരുവയും നികുതിയും ഒഴിവാക്കല്‍, കയറ്റുമതി പദ്ധതികള്‍ക്കായുള്ള ട്രേഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ (ടി,ഇ,എസ്), പലിശ തുല്യതാ പദ്ധതികള്‍ എന്നിവ പോലുള്ള കയറ്റുമതി പ്രോത്സാഹന പദ്ധതികള്‍ നടപ്പാക്കുന്നത് ഉറപ്പാക്കി. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സന്റീവ് സ്കീം (ജഘക) ഇന്ത്യയെ ഒരു ഉത്പാദന കേന്ദ്രമായി മാറ്റുക മാത്രമല്ല, ഇലക്ട്രോണിക്സ്, മറ്റ് ഉത്പാദന വസ്തുക്കള്‍, എന്നിവയിലെ കയറ്റുമതി വര്‍ധിക്കുകയും വ്യാപാര കമ്മി കുറയ്ക്കുന്നതിനും കാരണമാവുകയും ചെയ്തു. രണ്ടു ലക്ഷം കോടി രൂപയിലധികം ചെലവ്പ്രതീക്ഷിക്കുന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സന്റീവ് സ്കീം, 2020 മാര്‍ച്ച് ആരംഭത്തില്‍, മൊബൈല്‍, ഇലക്ട്രോണിക്സ് എന്നിവയുടെ നിര്‍മ്മാണം ലക്ഷ്യമിട്ടായിരുന്നു, പിന്നീട് ഇലക്ട്രിക്കല്‍ ഘടകങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഹാര്‍ഡ് വെയര്‍ തുടങ്ങിയ 14 നിര്‍മ്മാണ മേഖലകളിലേക്കു് വ്യാപിപ്പിച്ചു. ഡ്രോണുകള്‍, ടെലിഫോണ്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍, ഓട്ടോഘടകങ്ങള്, സോളാര്‍ മൊഡ്യൂളുകള്‍, ആധുനിക കെമിസ്ട്രി സെല്‍ ബാറ്ററികള്‍, ലോഹങ്ങളുടെ ഖനനം, വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയിലേക്ക് വ്യാപിപ്പിച്ചു. തത്ഫലമായി, ഇലക്ട്രോണിക്സ് നിര്‍മ്മാണം വമ്പന്‍ നിക്ഷേപം ആകര്‍ഷിക്കപ്പെടുകയും, അതിന്റെ ഫലമായി കയറ്റുമതി പ്രതിവര്‍ഷം 55 ശതമാനം വളരുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം, മൊബൈല്‍
ഫോണുകളുടെ കയറ്റുമതി മാത്രം 11 ബില്യണ്‍ ഡോളര്‍ കടന്നു. ലോജിസ്റ്റിക്സ്, ഇന്ത്യയുടെ കയറ്റുമതി മത്സരക്ഷമതയിലെ നിര്‍ണായക തടസ്സം മാറ്റുന്നതാണ്. റെയില്‍ വികസനത്തിനായി മൂലധന ചെലവ് 33 ശതമാനം വര്‍ദ്ധിപ്പിച്ച് 10 ട്രില്യണ്‍ രൂപ എന്ന റെക്കോര്‍ഡ് തുകയാക്കി. 202324 ലെ കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍, പാത, വായു, സമുദ്ര അടിസ്ഥാന സൗകര്യ വികസനം, എന്നിവ മൊത്തം കയറ്റുമതിയെയും, ആഗോള ശൃംഖലയുമായി ഇന്ത്യന്‍ ഉല്പാദന സംവിധാനങ്ങളെ സംയോജിപ്പിക്കുന്നതിനും വളരെയധികം സഹായകമാവുകയും, അതിലൂടെ കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യും.
ഇന്ത്യയുടെ ഭാവി വ്യാപാര തന്ത്രം:
കയറ്റുമതി പ്രോത്സാഹന തന്ത്രത്തിലെ പരിവര്‍ത്തനം ഇന്ത്യയുടെ കയറ്റുമതിയില്‍ ശ്രദ്ധേയവും സുസ്ഥിരവുമായ വളര്‍ച്ചയ്ക്ക് കാരണമായി. അടുത്ത കാലത്തായി ഉണ്ടായ മാന്ദ്യവും, ആസന്നമായ മാന്ദ്യവും ലോകസമ്പദ് വ്യവസ്ഥയെ ഭീഷണിയുളവാക്കുന്നതാണ്. ഇത് ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. ലോകവിപണിയില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍, 2023 ഏപ്രില്‍ 1 മുതല്‍ ഇന്ത്യ ഒരു പുതിയ വിദേശ വ്യാപാര നയം ആരംഭിച്ചു. അത് ചലനാത്മകവും, ബഹുമുഖവും, ഭാവിയെ അടിസ്ഥാനമാക്കിയുള്ളതുമാണ്. മുന്‍കാല വ്യാപാര നയ പ്രഖ്യാപനങ്ങള്‍ പ്രധാനമായും ഹ്രസ്വകാല നടപടികളിലേക്ക് ഒതുങ്ങിക്കൂടിയിരുന്നു. ചെറിയ ഉദ്ദേശ്യങ്ങളോടെ സുസ്ഥിരമല്ലാത്ത ചില പ്രോത്സാഹനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. വാണിജ്യ മന്ത്രാലയത്തിലെ നിലവിലുള്ള ഡിവിഷനുകളുടെയും സബോര്‍ഡിനേറ്റ് ഓഫീസുകളുടെയും പുനര്‍നിര്‍മ്മാണവും ഭാവി ലക്ഷ്യങ്ങളോടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ സ്ഥാപന സംവിധാനത്തെ മാറ്റാന്‍ സാധ്യതയുണ്ട്. ശേഖരണം, സ്വാംശീകരണം, സംസ്കരണം എന്നിവ ബന്ധപ്പെട്ടവര്‍ക്കിടയില്‍ തത്സമയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നത് കയറ്റുമതിക്കാരും, വിവിധ സര്‍ക്കാര്‍ വകുപ്പുകളും തമ്മിലുള്ള അന്തരം നികത്താന്‍ സഹായിച്ചു. തത്സമയ വിവരങ്ങളുടെ
സംയോജനം, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകോപനം എന്നിവ മെച്ചപ്പെട്ടു. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയപരമായ നടപടികള്‍ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കുന്നതിന് സമീപ വര്‍ഷങ്ങളില്‍ വാണിജ്യ മന്ത്രാലയം സംസ്ഥാന ഗവണ്മെന്റുകളുമായി, അതും ജില്ലാതലങ്ങളില്‍ തന്നെ സജീവമായി ഇടപെടുന്നുണ്ട്. കയറ്റുമതി പ്രോത്സാഹനത്തില്‍ സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി മോദി സര്‍ക്കാര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വീകരിച്ച അത്ഭുതപൂര്‍വമായ നടപടികള്‍, കയറ്റുമതിയില്‍ ഇതുവരെ ഉദാസീനമായിരുന്നു. അത് സംസ്ഥാന തലത്തില്‍ മാത്രമല്ല, ഒരു ജില്ല ഒരു ഉല്‍പ്പന്നം; പദ്ധതി വഴി ജില്ലാതലത്തില്‍ പോലും പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഉല്പന്നങ്ങളുടെയും വിപണികളുടെയും തിരിച്ചറിയല്‍ മാത്രമല്ല, അവയുടെ മുഴുവന്‍ കയറ്റുമതി സാധ്യതകളും സാക്ഷാത്കരിക്കുന്നതിനുള്ള കയറ്റുമതി പ്രോത്സാഹന തന്ത്രം തയ്യാറാക്കാന്‍ ഓരോ ഇന്ത്യന്‍ സംസ്ഥാനങ്ങളോടും മോദി ആവശ്യപ്പെട്ടു. മാത്രമല്ല, വിപണി തിരിച്ചറിയുന്നതില്‍ മാത്രമല്ല, അന്താരാഷ്ട്ര വിപണികളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പ്രവേശിക്കാന്‍ സൗകര്യമൊരുക്കുന്നതിലും വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ സജീവമായി ഇടപെടുന്നത് ഇന്ത്യയുടെ കയറ്റുമതിയിലെ തന്ത്രപരമായ മാറ്റമാണ്. ഇന്ത്യ മുമ്പ് ഒപ്പുവെച്ച മിക്ക സ്വതന്ത്ര വ്യാപാര കരാറുകളും ഇന്ത്യയുടെ വ്യാപാര താല്പര്യങ്ങള്ക്ക് ഗുണം ചെയ്തില്ല. വാണിജ്യ മന്ത്രാലയം നേരത്തെ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകളില്‍, എല്ലാ കരാറുകളും പുനഃപരിശോധിക്കുകയും, ഇന്ത്യയുടെ വ്യാപാര താല്പര്യങ്ങള്ക്ക് ഗുണകരമാകുന്ന തരത്തില്‍ പുതിയ കരാറുകള്‍ തേടുകയും ചെയ്തു. അടുത്തിടെ, ഇന്ത്യ ,ഗള്‍ഫ്, മൗറീഷ്യസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരകരാറില്‍ ഒപ്പു വെച്ചു. യൂറോപ്യന്‍ യൂണിയന്, ബ്രിട്ടീഷ്, കാനഡ എന്നീ രാജ്യങ്ങളുമായി പുതിയ വ്യാപാര കരാറുകളും ഇന്ത്യ സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര പിരിമുറുക്കങ്ങള്‍, ആഗോള ഭക്ഷ്യ അരക്ഷിതാവസ്ഥ, സാമ്പത്തിക ഞെരുക്കം മൂലമുള്ള അപ്രതീക്ഷിത സാമ്പത്തിക തകര്‍ച്ച, സാമ്പത്തിക അസ്ഥിരത, കടം വര്‍ദ്ധനവ് എന്നിവയുമായി ബന്ധപ്പെട്ട, അന്താരാഷ്ട്ര വിപണികളിലെ വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പോള്‍, ഇന്ത്യയുടെ തന്ത്രപരവും ചലനാത്മകവുമായ ഇടപെടല്‍ ഇന്ത്യയെ ആഗോളവിപണിയില്‍ പ്രബലവും ഊര്‍ജസ്വലവുമായ പുതിയ ശക്തിയാക്കിമാറ്റുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: